ജോണ്സണ് കളപ്പുരയ്ക്കല്‍
പതിനൊന്നാമത് കുട്ടനാട് സംഗമം 2019 ജൂലൈ 6ന് ബര്‍ക്കിന്‍ഹെഡ്, വിരാലില്‍. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മികവുറ്റ സംഘാടകരായ ശ്രീ റോയി മൂലംങ്കുന്നം, ജോര്‍ജ് തോട്ടുകടവില്‍, ജസി മാലിയില്‍ എന്നിവരാണ് ഈ വര്‍ഷത്തെ ജനറല്‍ കണ്‍വീനര്‍മാര്‍. യു.കെയിലെ പ്രമുഖ പ്രാദേശിക കുട്ടായ്മയായ കുട്ടനാട് സംഗമം, തങ്ങളുടെ തനതായ സംസകാരവും പൈതൃകവും വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുക, ഗൃഹാതുരത്വമാര്‍ന്ന ഇന്നലെകളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുക, അന്യം നിന്നും പോകുന്ന കുട്ടനാടന്‍ കലാരൂപങ്ങള്‍ പുനരാവിഷ്കരിക്കുക എന്ന സ്വഭാവിക ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കുമപ്പുറത്തേക്ക് പതിനൊന്നാമത് കുട്ടനാട് സംഗമം കടക്കുകയാണ്.
സമാനതകളില്ലാത്ത പ്രളയമേല്പിച്ച കുട്ടനാടിന്റെ അതിജീവനത്തില്‍ യു.കെയിലെ കുട്ടനാട്ടുകാരുടെ പങ്ക് സജീവ ചര്‍ച്ചാ വിഷയമാക്കുകയാണ്. കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കുട്ടനാട് ഫ്ള ഡ് മിഷന്-2018 വിജയകരമെന്ന് ബെര്ക്കിന് ഹെഡില്‍ ശ്രീ റോയ് മുലംങ്കുന്നത്തിന്റെ വസതിയില്‍ കൂടിയ യോഗം വിലയിരുത്തി.
കുട്ടനാട് സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ കുട്ടനാട് സംഗമത്തിന്റെ നേതൃത്വത്തില്‍ ബോട്ട് ക്ലബുകള്‍ സംഘടിപ്പിക്കാനും പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യു.കെയിലെ കുട്ടനാട്ടുകാരുടെ പങ്കും എന്ന വിഷയത്തെ ആസ്പദമാക്കി സി മ്പോസിയങ്ങള്‍ സംഘടിപ്പിക്കാനും അതിലുടെ മുന്നാംഘട്ട പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതപ്പെടുത്തുവാനും തീരുമാനമായി. കുട്ടനാടന്‍ ഫോട്ടോഗ്രഫി മത്സരം, കുട്ടനാടിനെ പ്രതിപാദ്യമാക്കി കവിതാ രചനാ മല്‍സരം, G C S E A level പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടനാടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടനാട് ബ്രില്യന്‍സ് ക്യാഷ് അവാര്‍ഡും ട്രോഫിയും നിരവധി കലാപരിപാടികള്‍ ഉള്‍പ്പടെ കുട്ടനാട് സംഗമം മികവുറ്റതാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ടീം ബര്ക്കിന് ഹെഡ് അറിയിച്ചു.
യോഗത്തില്‍ ശ്രീ റോയി മുലംങ്കുന്നം, ജോര്‍ജ്ജ് തോട്ടു കടവ്, ജെസി മാലിയില്‍, ജിമ്മി മൂലംങ്കുന്നം, യേശുദാസ് തോട്ടുങ്കല്‍, സുബിന് പെരുമ്പള്ളി, ബിജു ജോര്‍ജ്ജ്, ബെന്‍സണ്‍ മണി മുറി, രജിത് വെളിയനാട്, ജയാ റോയി, അനു ജിമ്മി, റെജി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. കൂട്ടനാട് സംഗമം കുട്ടനാട് ഫ്ളഡ് മിഷന് 2018ന്റെ മികച്ച പ്രവര്‍ത്തനത്തിന് ജോണ്സണ് കളപ്പുരയ്ക്കല്‍, സിന്നി കാനാച്ചേരി, മോനിച്ചന് കിഴക്കേച്ചിറ, ജോബി വെമ്പാടും തറ
എന്നിവരെ യോഗം അനുമോദിച്ചു.
Leave a Reply