സ്റ്റഫോര്‍ഡ്: പിറവത്ത് നിന്നും യു.കെയിലേക്ക് കുടിയേറിപ്പാര്‍ത്ത പിറവം നിവാസികളുടെ കൂട്ടായ്മ പതിനഞ്ചാം വര്‍ഷത്തിലേക്ക്. ഈ ക്രിസ്റ്റല്‍ ഇയര്‍ വര്‍ഷത്തില്‍ പിറവം സംഗമം മെയ് 5, 6 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ സ്റ്റഫോര്‍ഡിലെ ഹോട്ടല്‍ സ്റ്റോണ്‍ ഹൗസില്‍ വെച്ചായിരിക്കും നടക്കുന്നത്.

മെയ് 5ന് ഞായറാഴ്ച വൈകുന്നേരം 6ന് പൊതുയോഗത്തില്‍ ഷാജു കുടിലില്‍ അദ്ധ്യക്ഷത വഹിക്കും. നാട്ടില്‍ നിന്നും മക്കളുടെ അടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്ന മാതാപിതാക്കന്‍മാര്‍ ചേര്‍ന്ന് സംഗമത്തിന് തിരിതെളിക്കും. ഡോ.സാം എബ്രഹാം, ഡോ.ജോര്‍ജ് ജേക്കബ്, ബിജു ചക്കാലക്കല്‍, എബി കുടിലില്‍, സനില്‍ ജോണ്‍ കുഞ്ഞുമ്മാട്ടില്‍, ജിജോ കോരാപ്പിള്ളില്‍, രഞ്ജി വര്‍ക്കി, തുടങ്ങിയവര്‍ ആശംസകള്‍ നേരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. തിങ്കളാഴ്ചയും പല തരത്തിലുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രോഗ്രാം കോ ഓഡിനേറ്റര്‍മാരായ ഫെബിന്‍ ജോണ്‍, ലിറ്റി ജിജോ, ദീപു സ്റ്റീഫന്‍ പുളിമലയില്‍, സില്‍വി ജോര്‍ജ് എന്നിവര്‍ അറിയിച്ചു. പിറവത്ത് നിന്നുമുള്ള 100ല്‍ പരം കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ പിറവം നിവാസികളെയും പിറവം സംഗമം- 2019 ലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
രഞ്ജി വര്‍ക്കി – 07711101195,
സനില്‍ ജോണ്‍ – 07929025238,
ബിജു ചക്കാലക്കല്‍ – 07828107367,
എബി കുടിലില്‍ – 07775864806.

സംഗമവേദിയുടെ വിലാസം:-
Hotel Stone House,
Staffordshire,
ST15 0BQ.