ജോയല്‍ ചെറുപ്ലാക്കില്‍

ഗില്‍ഫോര്‍ഡ്: തിരുപ്പിറവിയുടെ സ്‌നേഹ സന്ദേശവുമായി ഗില്‍ഫോര്‍ഡ് ഹോളിഫാമിലി പ്രയര്‍ ഗ്രൂപ്പും അയല്‍ക്കൂട്ടം കൂട്ടായ്മയും ചേര്‍ന്ന് സംയുക്തമായി നടത്തിയ കരോള്‍ സര്‍വീസ് വര്‍ണാഭമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരോള്‍ ഗാനങ്ങള്‍ ആലപിച്ച് സജീവമായി പങ്കെടുത്ത കുടുംബാഗങ്ങളോടൊപ്പം ആടിയും പാടിയും അനുഗ്രഹാശംസകളുമായി എത്തിയ സാന്റായെ ആഹ്ലാദത്തോടെയാണ് എല്ലാ കുടുംബങ്ങളും എതിരേറ്റത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരമ്പരാഗത രീതിയിലുള്ള പുല്‍ക്കൂടുകളും വര്‍ണ്ണാലങ്കാരങ്ങള്‍ നിറഞ്ഞ വിസ്മയകരമായ ക്രിസ്മസ് ട്രീകളും എല്ലാ ഭവനങ്ങളിലും ഒരുക്കി മാതാപിതാക്കളോടൊപ്പം കുട്ടികളും ഏറെ വിശ്വാസത്തോടെയാണ് കരോള്‍ സംഘത്തെ സ്വീകരിച്ചത്. സാന്റാ എല്ലാ ഭവനങ്ങളിലെയും കുട്ടികള്‍ക്ക് മിഠായിയും വിതരണം ചെയ്തു. സി.എ ജോസഫ്, ജോജി ജോസഫ്, ആന്റണി അബ്രാഹം, ബിനോദ് ജോസഫ്, ഫാന്‍സി നിക്‌സണ്‍, മോളി ക്ളീറ്റസ്, ജൂലി പോള്‍, ജിഷ ബോബി, മാഗ്ഗി പാസ്‌ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുപ്പിറവിയുടെ സ്‌നേഹ സന്ദേശം നല്‍കുന്ന ഹൃദ്യമായ ഗാനങ്ങളും ആലപിച്ചു നടത്തിയ കരോള്‍ ആഘോഷം പുതുതലമുറയ്ക്കും നവ്യാനുഭവം പ്രദാനം ചെയ്ത് എല്ലാ കുടുംബങ്ങള്‍ക്കും മാതൃകയായി.