ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ മലയാളി സംഘടനയ്ക്ക് 5000 പൗണ്ട് പിഴ ചുമത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഷെഫീൽഡിലെ കമ്മ്യൂണിറ്റി ഹാളിൽ യുക്മ സംഘടിപ്പിച്ച റീജണൽ കലാമേളയ്ക്ക് ശേഷമായിരുന്നു ഹാൾ അധികൃതർ പിഴ ചുമത്തിയത്. ഷെഫീൽഡിലെ ഒരു പ്രശസ്തമായ സ്കൂളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അധികൃതരുടെ തീരുമാനത്തിനെതിരെ യുക്‌മ നേതൃത്വം അപ്പീൽ നൽകിയിട്ടുണ്ട്.

ഷെഫീൽഡിൽ യുക്മയുടെ റീജണൽ കലാമേള നടന്ന കമ്മ്യൂണിറ്റി ഹാൾ ഒരാഴ്ചയ്ക്കുശേഷം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിനും വേദി ആകേണ്ടതായിരുന്നു. എന്നാൽ വൃത്തിഹീനമായതിനെ തുടർന്ന് പിഴ ചുമത്തിയ സംഭവത്തിന് ശേക്ഷം ഹാൾ നൽകുന്നതിൽ നിന്ന് സ്കൂൾ അധികൃതർ പിൻവാങ്ങുകയായിരുന്നു . യുക്മയ്യുടെ സമ്മേളനത്തിൽ വേദികളും ടോയ്ലറ്റുകളും വൃത്തിഹീനമാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഹാൾ മാനേജ്മെന്റ് ഈ തീരുമാനം എടുത്തത്.

കുട്ടികളുടെയും മുതിർന്നവരുടെയും ടോയ്ലറ്റ് ഉപയോഗത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത് . ഇത്തരം സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഭാരവാഹികൾ വൻ പരിശ്രമമാണ് നടത്തുന്നത് . എങ്കിലും പങ്കെടുക്കുന്നവരുടെ അശ്രദ്ധ മൂലം മലയാളി സമൂഹത്തിന്റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേൽക്കുന്നതായിയാണ് ബന്ധപെട്ടവർ ചൂട്ടിക്കാണിക്കുന്നത് . വേദി വാടകയ്‌ക്കെടുക്കുമ്പോൾ വൃത്തിയാക്കലും പരിപാലനവും ഉറപ്പാക്കേണ്ടത് എല്ലാ സംഘടനകളുടെയും അംഗങ്ങൾ കർശനമായി പാലിക്കണമെന്ന് ഈ വിഷയത്തിൽ ഉയർന്നു വരുന്ന അഭിപ്രായം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭാവിയിൽ ഇത്തരം അനാസ്ഥ ആവർത്തിക്കുകയാണെങ്കിൽ മലയാളി സംഘടനകൾക്ക് പരിപാടികൾക്കായി വേദി ലഭിക്കാതെ പോകാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പിഴ ചുമത്തുന്ന സാഹചര്യം മൂലം ചെറുസംഘടനകൾക്ക് ഇത്തരം ഉത്തരവാദിത്വം ഏറ്റെടുക്കാനും പ്രയാസമാകും. അംഗങ്ങളുടെ നിരുത്തരവാദിത്തപരമായ പ്രവർത്തികൾ മൂലം പല മലയാളി സംഘടനകളുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയരുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട് . യുകെയിലെ നിയമപ്രകാരം പൊതുവേദികൾ വാടകയ്‌ക്കെടുക്കുന്നവർ അവ വൃത്തിയായി തിരിച്ചു നൽകണമെന്നത് നിർബന്ധമാണ്. ലംഘനം “പബ്ലിക് പ്രോപ്പർട്ടി ഡാമേജ് ” വിഭാഗത്തിൽ പെടുന്നതിനാൽ പിഴയ്‌ക്കൊപ്പം ബുക്കിംഗ് നിരോധനവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ യുകെയിലെ മറ്റു പ്രദേശങ്ങളിലും ഉയർന്നിട്ടുണ്ട്. ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിലുള്‍പ്പെടെ മലയാളി സംഘടനകൾക്ക് സമാനമായ മുന്നറിയിപ്പുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . ചില കൗൺസിലുകൾ പുറത്തിറക്കിയ ഹയറിങ് പോളിസി ” പ്രകാരം വൃത്തിഹീനതയോ ടോയ്ലറ്റുകളുടെ ദുരുപയോഗമോ നടന്നാൽ £50 മുതൽ £5000 വരെ പിഴ ചുമത്താം. ചില ഹാളുകളിൽ മുൻകൂറായി ഈടാക്കുന്ന “റീഫണ്ടബിൾ ഡിപ്പോസിറ്റ് ” വൃത്തിയാക്കൽ ഉറപ്പായാൽ മാത്രമേ തിരികെ നൽകുകയുള്ളൂ.

മലയാളി സമൂഹം യുകെയിൽ നടത്തുന്ന സാംസ്കാരിക പരിപാടികൾക്ക് മികച്ച സ്വീകാര്യത ഉണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ സമൂഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നതാണ് മിക്കവരുടെയും അഭിപ്രായം. പരിപാടികൾക്ക് നേതൃത്വം നൽകുന്നവർ നിയമാനുസൃതമായ “ഡ്യൂട്ടി ഓഫ് കെയർ” പാലിച്ച് ശുചിത്വം ഉറപ്പാക്കണമെന്നും അവർ ഓർമ്മിപ്പിക്കുന്നു. ചില സംഘടനകൾ ഇതിനകം തന്നെ പ്രത്യേക “ക്ലീൻ അപ്പ് കമ്മറ്റി” രൂപീകരിച്ചിട്ടുണ്ടെന്നും ഇത്തരം നടപടികൾ സമൂഹത്തിന്റെ വിശ്വാസ്യത നിലനിർത്താൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.