ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന ഡോ. ജോസ് കിഴക്കേക്കര മെമ്മോറിയൽ ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിൽ യുകെ മലയാളികൾ അണിനിരന്ന കെ വി സി ബർമിംഗ്ഹാം വിജയിച്ചു. സെമിഫൈനലിൽ കെവിസി ഡബ്ലിനെയും ഫൈനലിൽ എൽ വിസി ലിവർപൂളിനെയും പരാജയപ്പെടുത്തിയാണ് ബർമിംഗ്ഹാം ഈനേട്ടം കൈവരിച്ചത്. സണ്ണി അയ്യമല (ക്യാപ്റ്റൻ) ,കിരൺ ജോസഫ് ചിറ്റപ്പനാട്ട് (സെറ്റർ) ,അർജുൻ , അബി ൻ ,റിച്ചാർഡ് ,അജോവ് , പ്രദീഷ് ,സാവിയോ ,ബിജു , മാമ്മച്ചൻ എന്നിവർ അടങ്ങിയ ടീമാണ് ബർമിംഗ്ഹാമിനെ വിജയത്തിലേക്ക് നയിച്ചത്.
ടൂർണമെന്റിന്റെ ബെസ്റ്റ് ഒഫെൻഡർ ആയി കെ വി സി ബർമിംഗ്ഹാമിലെ അർജുനും ബെസ്റ്റ് സെറ്ററായി കെ വി സി ഡബ്ലിനിലെ റിജോയും ബെസ്റ്റ് ഓൾറൗണ്ടറായി എൽവിസി ലിവർപൂളിലെ സാനിയും തെരഞ്ഞെടുക്കപ്പെട്ടു.ഗ്രൂപ്പ് മത്സരത്തിൽ മ്യൂണിക്ക്( ജർമ്മനി )
കൊളോൺ (ജർമ്മനി) ,
സ്വിസ് ബ്ലോക്ക്ബസ്റ്റേഴ്സ് ,
ISC യൂത്ത് ടീം എന്നീ ടീമുകളെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് കെ വിസി ബർമിംഗ്ഹാം സെമിഫൈനലിൽ എത്തിയത്.
കഴിഞ്ഞ വര്‍ഷം അന്തരിച്ച മുന്‍ ഐക്യരാഷ്ട ഉദ്യോഗസ്ഥനും ഓസ്ട്രിയയിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ (ISC വിയന്ന) സ്ഥാപക പ്രസിഡന്റുമായ ഡോ. ജോസ് കിഴക്കേക്കരയുടെ സ്മരണാര്‍ത്ഥം ആണ് വിയന്നയില്‍ അന്താരാഷ്ട്ര വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത് .
വിയന്നയിൽ നവംബര്‍ 4ന് ആണ് വോളിബോള്‍ ടൂര്‍ണമെന്റ് നടന്നത് . ഡോ. ജോസ് കിഴക്കേക്കരയുടെ സഹപ്രവര്‍ത്തകനും മുന്‍ ഐ.എസ്.സി വിയന്ന അംഗവുമായ ഡോ. ജെബമാലൈ വിനാഞ്ചിരാച്ചി (യുണിഡോ ഡയറക്ടര്‍ ജനറലിന്റെ മുന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍) ഉദ്ഘാടനം ചെയ്‌ത ടൂര്‍ണമെന്റിൽ ജര്‍മ്മനി, യു.കെ, അയര്‍ലണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ ഉള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 10 ടീമുകള്‍ ആണ് മത്സരിക്കാൻ അണിനിരന്നത് .
Leave a Reply