ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കാർ വിൽപനയ്ക്കായി ഓട്ടോട്രേഡിൽ പരസ്യം നൽകിയ മലയാളി കുടിയേറ്റക്കാരൻ വലിയ കബളിപ്പിക്കലിന് ഇരയായി. കാർ കാണാനെന്ന പേരിൽ എത്തിയ സംഘം സ്മാർട്ട് കീയുടെ ഡേറ്റ കോപ്പി ചെയ്ത ശേഷം , അന്നേ രാത്രി വാഹനം മോഷ്ടിച്ച് കടത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത് . സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാർ കാണാനെത്തിയവരാണ് മോഷ്ടാക്കൾ എന്ന് വ്യക്തമാണ്. അവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ ഇപ്പോൾ പ്രവർത്തനരഹിതമാണ്.
സംഭവം നടന്ന ദിവസം ഇവർ കാർ പരിശോധിക്കുകയും ബോണറ്റ് തുറന്ന് നോക്കുകയും ചെയ്തുവെങ്കിലും ടെസ്റ്റ് ഡ്രൈവ് ഒന്നും നടത്തിയിരുന്നില്ല. പിന്നാലെ രാത്രിയിൽ കാർ പാർക്ക് ചെയ്ത സ്ഥലത്തു നിന്നാണ് മോഷണം നടക്കുന്നത്. സാധാരണ രീതിയിൽ കാർ അൺലോക്ക് ചെയ്ത് സ്റ്റാർട്ട് ചെയ്ത് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ കാണുന്നത്. വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, അവർ സ്മാർട്ട് കീയുടെ സിഗ്നൽ ക്ലോൺ ചെയ്ത് വാഹന സ്റ്റാർട്ട് ചെയ്യുകയായിരുന്നു.
ബ്രിട്ടനിൽ ഇത്തരം കാർ മോഷണങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുത്തനെ വർധിച്ചിരിക്കുകയാണ്. 2024-ൽ മാത്രം 1,70,000-ത്തിലധികം കാർ മോഷണം നടന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ വലിയ പങ്കും ‘കീ ക്ലോണിംഗ്’ അല്ലെങ്കിൽ ‘റിലേ അറ്റാക്ക്’ പോലുള്ള സാങ്കേതിക രീതികളിലൂടെ നടപ്പാക്കപ്പെട്ടവയാണ്. പൊലീസും ഇൻഷുറൻസ് ഏജൻസികളും കാർ ഉടമകളോട് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Leave a Reply