ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ബേഴ്സ്ലമിൽ താമസിച്ചിരുന്ന ജോസ് മാത്യുവിന് (സജി-50) ഡിസംബർ 2, 2025-നു യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും . അന്ത്യകർമ്മങ്ങൾ സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളി,ബർസ്ലെലിലാണ് നടക്കുന്നത്. രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനയും, 10.30 മുതൽ 11.30 വരെ പൊതുദർശനവും ക്രമീകരിച്ചിട്ടുണ്ട്. .മൃതസംസ്കാരം കീലെ സെമിത്തേരി, ന്യൂകാസിലിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഈ മാസം 12-ാം തീയതിയാണ് ജോസ് മാത്യു (51) നിര്യാതനായത് . കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം .
സംഭവസമയത്ത് ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടിൽ ഇളയ മകൾ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ടതോടെ അവൾ അടിയന്തിരമായി സമീപവാസിയായ നേഴ്സിംഗ് വിദ്യാർത്ഥിനിയായ മലയാളി പെൺകുട്ടിയെ വിളിക്കുകയും സിപിആർ നൽകുകയും ചെയ്തിരുന്നു.
തുടർന്ന് അറിയിച്ചതിനെ തുടർന്ന് എമർജൻസി സർവീസ് ഏതാനും മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മക്കൾ : കെവിൻ, കാരൾ, മരിയ
സീറോ മലബാർ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിന്റെ സജീവാംഗമായിരുന്നു ജോസ് മാത്യു.
ജോസ് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.












Leave a Reply