ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഗർഭപാത്രത്തിനുള്ളിൽ മനുഷ്യവിസർജ്യം പുറംതള്ളിയ യുകെ മലയാളികളായ ദമ്പതികളുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ സ്വദേശിനി ഡാനിയയുടെ കുഞ്ഞാണ് വിസർജ്യം ശരീരത്തിനുള്ളിൽ കയറി മരണം മുന്നിൽ കണ്ട് ദിവസങ്ങൾ തള്ളിനീക്കിയത്. യുകെയിൽ ജോലി ചെയ്യുന്ന ഡാനിയയുടെ പ്രസവ തീയതി ഡോക്ടർമാർ പറഞ്ഞതിനേക്കാൾ മുന്നോട്ട് പോയിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ അവസ്ഥ മനസിലായത്. കൃപാസനം സെന്ററിൽ നടന്ന സാക്ഷ്യത്തിലാണ് ഡാനിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ജീവനോടെ കുഞ്ഞിനെ കിട്ടില്ല എന്നാണ് മെഡിക്കൽ സംഘം വിധിയെഴുതിയത്. പക്ഷേ അവിടെ അത്ഭുതം നടന്നു’- ഡാനിയ പറയുന്നു.
ജീവനോടെ കുഞ്ഞിനെ കിട്ടിലെന്നായിരുന്നു മെഡിക്കൽ സംഘം വിധി എഴുതിയത്. എന്നാൽ നീണ്ട മെഡിക്കൽ കടമ്പകളിലൂടെ കടന്നാണ് കുഞ്ഞ് ഇപ്പോൾ ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. ഏറെ നാൾ ഐ.സി.യുവിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. ശരീരത്തിൽ ഇൻഫെക്ഷൻ വ്യാപിക്കുന്നതിനാൽ, മുഴുവൻ രക്തവും നീക്കം ചെയ്താണ് സർജറി നടത്തിയത്. ‘കുഞ്ഞിനെ ജീവനോടെ ലഭിക്കില്ല എന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ വിധി എഴുത്ത്. എന്നാൽ അതിനെയെല്ലാം മറികടന്നാണ് അവന്റെ ജീവിതത്തിലേക്കുള്ള മടക്കം’ -ഡാനിയ പറഞ്ഞു.
ഗർഭപാത്രത്തിനുള്ളിൽ വെച്ച് കുഞ്ഞ് മനുഷ്യ വിസർജ്യം നടത്തുക എന്നുള്ളത് ഒറ്റപ്പെട്ട സംഭവമാണ്. കുഞ്ഞ് ഇത് ശ്വസിച്ച് ശ്വാസകോശത്തിലും മറ്റും കയറിയതാണ് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കിയത്. തുടർന്ന് കരയാനോ ഒന്നിനും കഴിയാത്ത ഒരു അവസ്ഥയും.കുഞ്ഞിനെ ജീവനോടെ കിട്ടില്ല എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ വിധി മറ്റൊന്നായി. ഡാനിയ വർഷങ്ങളായി യുകെയിലാണ് ജോലി ചെയ്യുന്നത്. കുഞ്ഞിന്റെ ചികിത്സയും മറ്റ് കാര്യങ്ങളും യുകെയിലെ ആശുപത്രിയിൽ വെച്ചാണ് നടന്നത്. യുകെയിൽ നിന്ന് നാട്ടിൽ എത്തുന്ന ദിവസം കൃപാസനം സെന്ററിൽ വന്നിട്ടേ വീട്ടിൽ പോകൂ എന്നായിരുന്നു തീരുമാനമെന്നും അവർ പറഞ്ഞു.
Leave a Reply