ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെസ്റ്റ്‌ വെർജീനിയ : പാശ്ചാത്യ ക്രിസ്തുമതവിശ്വാസമനുസരിച്ച് സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ. ശരത്കാലത്തിന്റെ തുടക്കം നവംബർ ഒന്നിനാണ്. അതിനുമുമ്പാണ് ഹാലോവീൻ. യുകെയിലും യുഎസിലും ഹാലോവീൻ അവധി ദിനം കൂടിയാണ്. ഈ വർഷത്തെ ഹാലോവീനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അതിനിടയിൽ തികച്ചും ഒരപൂർവ്വമായ അനുഭവം ഒരു വിദ്യാർത്ഥിനിക്ക് നേരിടേണ്ടതായി വന്നു.

ബെസ്റ്റ് വെർജീനിയയിലെ മാർഷ്യൽ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ സിഡ്നി വൂൾഫിന് ഉണ്ടായ രസകരമായ അനുഭവം അവൾ ട്വിറ്ററിൽ പങ്കുവച്ചു. പ്രശസ്ത എഴുത്തുകാരനായ സ്റ്റീഫൻ കിംഗിന്റെ ക്യാരി എന്ന ഹൊറർ നോവലിലെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് അവൾ വേഷം അണിഞ്ഞത്. കാൽപാദം വരെ നീണ്ടുകിടക്കുന്ന വെള്ള ഉടുപ്പും തല മുതൽ കാൽ വരെ ചോര ഒലിയ്ക്കും വിധവുമുള്ള വേഷം കെട്ടിയാണ് അവൾ നിരത്തിലിറങ്ങിയത്. അന്ന് തന്നെ സിഡ്നിയുടെ കാറിന്റെ ബോണറ്റ് ഒരു മാൻ ഇടിച്ചു തകർക്കുകയും ചെയ്തു. എന്നാൽ സിഡ്‌നിയെ കണ്ട് ആളുകൾ ഭയചകിതരായി. കാർ അപകടത്തിൽ അവൾ മരണപ്പെട്ടോയെന്ന് വരെ അവർ സംശയിച്ചു. എല്ലാത്തിനും കാരണം അവളുടെ വേഷം തന്നെ. അല്പസമയത്തിനുശേഷം മാതാപിതാക്കളെ പ്രതീക്ഷിച്ചിരുന്ന അവളുടെ അടുക്കൽ ഒരു ഓഫീസർ വന്നു വൈദ്യസഹായം നിർദേശിക്കുകവരെ ചെയ്തു. എന്നാൽ പാരാമെഡിക്കൽ വിദഗ്ധരെ തെറ്റിധരിപ്പിച്ചതിന് ക്ഷമ ചോദിച്ച ശേഷമാണ് സിഡ്‌നി അവിടം വിട്ടത്.