ഗതകാല സൗഭാഗ്യങ്ങളുടെ ഉണര്‍ത്തുപാട്ടിന്‍ ഈരടികളുമായി കായിക ചരിത്രങ്ങളുടെ താളുകളിലേക്ക് തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടാന്‍ UKKEA ഒരുക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്. 2018 ഡിസംബറില്‍ 1-ാം തിയതി ഡെര്‍ബിയിലെ മണല്‍ത്തരികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് സ്‌കോട്ട്‌ലന്റ് മുതല്‍ യു.കെയുടെ തെക്കേ അറ്റം വരെ പടര്‍ന്നു കിടക്കുന്ന 51 യൂണിറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് കായിക അഭിനിവേശത്തിന്റെ നിലക്കാത്ത പ്രവാഹം തീര്‍ത്തുകൊണ്ട് UKKEA പുതി വേഗങ്ങള്‍ക്കായി കാതോര്‍ക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഥിതേയമരുളുന്ന ഡെര്‍ബി യൂണിറ്റിലെ താരരാജാക്കന്മാര്‍ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ അത് ആവേശങ്ങളുടെ പുതിയ കഥ പറച്ചിലായി മാറും. 50 ഓളം ടീമുകള്‍ അങ്കകളത്തിലെ ചേകോന്മാരെപ്പോലെ അങ്കക്കച്ചകെട്ടി ബാഡ്മിന്റണ്‍ എന്ന കായിക വിസ്മയത്തിലെ ധീരയോദ്ധാക്കള്‍ പടപൊരുതാന്‍ എത്തുകയാണ്. ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ UKKEA ട്രഷറര്‍ ശ്രീ. വിജി ജോസഫുമായി കഴയുന്നത്ര നേരത്തെ ബന്ധപ്പെടേണ്ടതാണ്.