യുകെയിൽ 24 മണിക്കൂറിനിടെ 448 പുതിയ ഒമിക്രോൺ കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് മൊത്തം കേസുകൾ 1,265 ആയി. വ്യാഴാഴ്ച 249 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിൽ 443 കേസുകളും സ്കോട്ട്ലൻഡിൽ ഒന്ന്, വെയിൽസിൽ നാല് കേസുകളും രേഖപ്പെടുത്തിയതായാണ്.
വടക്കൻ അയർലണ്ടിൽ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം യുകെയിലുടനീളം മൊത്തം 58,194 പുതിയ കോവിഡ് അണുബാധകളും പോസിറ്റീവ് പരിശോധനയുടെ 28 ദിവസത്തിനുള്ളിൽ 120 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി 9 ന് ശേഷമുള്ള കേസുകളുടെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്, യുകെയിലെ റെക്കോർഡിലെ ആറാമത്തെ വലിയ വർദ്ധനവും.
വ്യഴാഴ്ച യുകെയിൽ 24,039 പേർക്ക് ആദ്യ വാക്സിൻ ലഭിച്ചു, ഇതോടെ വാക്സിൻ ലഭിച്ചവരുടെ എണ്ണം 51,207,496 ആയി. 33,824 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചതോടെ ആകെ 46,674,061 പേർക്ക് ഇപ്പോൾ ഇരട്ട വാക്സിൻ ലഭിച്ചിട്ടുണ്ട്. മറ്റൊരു 469,479 ബൂസ്റ്റർ അല്ലെങ്കിൽ മൂന്നാം ജബ്സ് നൽകപ്പെട്ടു, അതായത് 22,184,983 ആളുകൾക്ക് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ ഈ രീതിയില്‍ വ്യാപിച്ചാല്‍ പ്രതിദിനം 10,000 ആശുപത്രി പ്രവേശനങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പ്രൊഫ. നീല്‍ ഫെര്‍ഗൂസണ്‍ മുന്നറിയിപ്പ് നൽകി. പുതിയ വേരിയന്റ് മൂലം യുകെ സ്‌ഫോടനാത്മകമായ നിലയില്‍ ഇന്‍ഫെക്ഷന്‍ നേരിടുന്നുവെന്നാണ് ഫെര്‍ഗൂസന്റെ മുന്നറിയിപ്പ്. എന്‍എച്ച്എസിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനും, പ്രതിദിനം 10,000 ആശുപത്രി പ്രവേശനങ്ങള്‍ക്കും ഇടയാക്കാന്‍ ഒമിക്രോണ്‍ വേരിയന്റിന് സാധിച്ചേക്കുമെന്ന്
ഫെര്‍ഗൂസണ്‍ ഗാര്‍ഡിയനോട് വ്യക്തമാക്കി. ദിവസേന 10,000 പേരെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയും വന്നേക്കും.
നിലവില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ രോഗികള്‍ ആശുപത്രിയിലെത്തിയ റെക്കോര്‍ഡ് ഈ വര്‍ഷം ജനുവരി 12ന് 4582 കോവിഡ് രോഗികള്‍ ചികിത്സ തേടിയതാണ്. ഒമിക്രോണിനെ നേരിടാന്‍ പുതിയ ദേശീയ ലോക്ക്ഡൗണ്‍ വന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് രോഗികളുടെ ആശുപത്രി പ്രവേശനം അഞ്ചക്കം പിന്നിടുമെന്ന മുന്നറിയിപ്പ്. ബൂസ്റ്ററുകള്‍ ഉപയോഗിച്ച് സമയം നേടാനാണ് സാധിക്കുകയെന്നാണ് പ്രൊഫസര്‍ ഫെര്‍ഗൂസണ്‍ വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ 1 മില്ല്യണ്‍ കേസുകളാണ് ഹെല്‍ത്ത് സെക്രട്ടറി പ്രവചിച്ചിരിക്കുന്നത്.
ലണ്ടനിലെ 30 ശതമാനം പുതിയ കോവിഡ് കേസുകള്‍ക്കും പിന്നിലുള്ളത് ഒമിക്രോണ്‍ ആണെന്നാണ് മറ്റൊരു സ്ഥിരീകരണം. മന്ത്രിമാര്‍ക്ക് നല്‍കിയ രഹസ്യ ഡാറ്റയിലാണ് ക്രിസ്മസിലേക്ക് നീങ്ങുമ്പോള്‍ ബ്രിട്ടന്‍ നേരിടുന്ന വെല്ലുവിളി വ്യക്തമാക്കുന്നത്. ഇതോടെ കൂടുതല്‍ കര്‍ശനമായ വിലക്കുകള്‍ ആവശ്യമായി വന്നേക്കാമെന്ന ആശങ്കയും ഉയരുകയാണ്.
മഹാമാരിയ്ക്ക് എതിരായ പോരാട്ടത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം കോബ്രാ യോഗം ചേര്‍ന്നു. ഒമിക്രോണ്‍ വേരിയന്റിന് എതിരായ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പോസിറ്റീവായതിനെ തുടര്‍ന്ന് യോഗത്തില്‍ വിര്‍ച്വലായി പങ്കെടുത്ത കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിള്‍ ഗോവ് നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്ന് മുന്നറിയിപ്പ് നല്‍കി. ലണ്ടനും, സ്‌കോട്ട്‌ലണ്ടുമാണ് പുതിയ വേരിയന്റ് ഹോട്ട്‌സ്‌പോട്ടുകളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Leave a Reply