ബോറിസ് ജോൺസന്റെ ബ്രക്സിറ്റ് ഉടമ്പടിക്ക് പാർലമെന്റിൽ ആദ്യത്തെ തിരിച്ചടി. ബ്രിട്ടീഷ് ഉപരിസഭയായ പ്രഭുസഭയിൽ ബില്ലിനെതിരെ കൊണ്ടുവന്ന മൂന്ന് ബില്ലുകളാണ് പാസ്സായത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ശേഷം ഇതാദ്യമായാണ് ബോറിസ് ജോൺസന് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്.
ബ്രക്സിറ്റിനു ശേഷവും യുകെയിൽ നിയമപരമായി താമസിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പ്രതിനിധികൾക്ക് ഔദ്യോഗിക രേഖകൾ നൽകണമെന്ന ഭേദഗതിയാണ് പാസ്സായവയിലൊന്ന്.ഉപരിസഭയിൽ ബോറിസ് ജോൺസന്റെ കക്ഷിക്ക് ഭൂരിപക്ഷമില്ല നിലവിൽ.
യൂറോപ്യൻ യൂണിയൻ അനുകൂലികളായ ലിബറൽ ഡെമോക്രാറ്റുകളാണ് ഭേദഗതി കൊണ്ടുവന്നത്. ബ്രെക്സിറ്റിനു ശേഷവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യത്ത് താമസിക്കാനുള്ള അവകാശം ഈ ഭേദഗതിയോടെ ലഭിക്കും. ഇവരുടെ രാജ്യത്തെ സാന്നിധ്യത്തെ ഉറപ്പാക്കുന്നതിന് ഡിജിറ്റൽ പ്രമാണങ്ങൾ നൽകാമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ ഇതും തഴയപ്പെട്ടു. എല്ലാവർക്കും സാധാരണ രേഖകൾ കൂടി നൽകേണ്ടതായി വരും.
Leave a Reply