ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് സ്‌കൂളുകളിൽ കുട്ടികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് മറ്റ് കുട്ടികളുടെ സഭ്യമല്ലാത്ത ചിത്രങ്ങളുണ്ടാക്കുന്നതായി വിദഗ്ദ്ധർ. ഇത്തരത്തിലുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായും സംഘം പറയുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ വിദ്യാർത്ഥികൾ എഐ ജനറേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്നതായി നിരവധി സ്കൂളുകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ പ്രൊഫഷണൽ ഫോട്ടോകളുടേതിനോട് കിടനിൽക്കുമെന്ന് യുകെ സേഫർ ഇന്റർനെറ്റ് സെന്റർ (യുകെഎസ്ഐസി) ഡയറക്ടർ എമ്മ ഹാർഡി പറഞ്ഞു. ഇത്തരം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അപരിചിതരുടെ കൈകളിൽ എത്തുമെന്നും കുട്ടികൾ പലപ്പോഴും ചിന്തിക്കുന്നില്ല. ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും എമ്മ ഹാർഡി പറയുന്നു.
ഇത്തരത്തിൽ കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടികൾ സ്കൂൾ അധികൃതർ കൊണ്ടുവരണമെന്ന് കുട്ടികളുടെ സംരക്ഷണ സംഘടനയായ യുകെഎസ്ഐസി പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തലത്തിലുള്ള ചിത്രങ്ങൾ യുകെയിൽ നിയമവിരുദ്ധമാണ്. ഇത് സാങ്കേതിക വിദ്യയിൽ തയ്യാറാക്കിയതാണെങ്കിലും ഫോട്ടോ എടുത്തതാണെങ്കിലും ഒരേപോലെ കുറ്റകരമാണ്. കാർട്ടൂണുകളോ മറ്റ് റിയലിസ്റ്റിക് ചിത്രീകരണങ്ങളോ പോലും നിലവിൽ നിർമ്മിക്കുന്നതും കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്.
Leave a Reply