ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിക്ഷേപത്തിന് പറ്റുന്ന ഏറ്റവും ആകർഷകമായ രണ്ടാമത്തെ രാജ്യമെന്ന പദവി യുകെ നേടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒന്നാംസ്ഥാനം യുഎസിനാണ്. കൺസൾട്ടൻസി പിഡബ്ല്യുസി നടത്തിയ ആഗോള ബിസിനസ് നേതാക്കളുടെ വാർഷിക സർവേ അനുസരിച്ചാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. ചൈന, ജർമനി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബ്രിട്ടന്റെ തൊട്ട് പിന്നിലുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


109 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 5000 ചീഫ് എക്സിക്യൂട്ടീവുകളുടെ ഇടയിലാണ് സർവേ നടത്തിയത്. സർവേയുടെ 28 വർഷത്തെ ചരിത്രത്തിൽ യുകെയുടെ ഏറ്റവും ഉയർന്ന റാങ്ക് ആണ് ഇത്. കഴിഞ്ഞവർഷം 4-ാം സ്ഥാനത്തായിരുന്നു യുകെയുടെ സ്ഥാനം. ആഗോളതലത്തിൽ സി ഇ ഒ മാർ ബ്രിട്ടനെ വ്യവസായ സൗഹൃദ രാജ്യമായി കാണുന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ യുകെയിലേയ്ക്ക് കൂടുതൽ നിക്ഷേപം എത്തുന്നതിന് റാങ്കിങ്ങിലെ നില മെച്ചപ്പെടുത്തിയതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ടുപോകാനും യുകെയിൽ ഉടനീളം ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ നിക്ഷേപകർ രാജ്യത്തിലേയ്ക്ക് വരുന്നതിലൂടെ സാധിക്കുമെന്ന് ചാൻസിലർ പറഞ്ഞു.


നിക്ഷേപത്തിന് ഏറ്റവും ആകർഷകമായ രണ്ടാമത്തെ രാജ്യമായി യുകെ മാറിയെന്ന റിപ്പോർട്ട് ചാൻസിലർ റേച്ചൽ റീവ്സിന് ആശ്വാസം പകരുന്ന വാർത്തയാണ്. റീവ്സ് ഡാവോസ് ഉച്ചകോടിയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ചാൻസിലർ പങ്കെടുക്കുന്നുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വെട്ടിക്കുറയ്ക്കും തുടങ്ങിയ കാരണങ്ങളാൽ ഇൻറർനാഷണൽ മോണേട്ടറി ഫണ്ട് യുകെയുടെ വളർച്ച നിരക്ക് 1.5 ശതമാനമെന്ന മുൻ പ്രവചനത്തിൽ നിന്ന് 1.6 ശതമാനമായി ഉയർത്തിയിരുന്നു. രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ജർമ്മനി, ഫ്രാൻസ് തുടങ്ങിയ പ്രധാന യൂറോപ്യൻ യൂണിയൻ സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്തമായി സർക്കാരിന് സുരക്ഷിതമായ ഭൂരിപക്ഷമുണ്ടെന്ന വസ്തുത നിക്ഷേപത്തിനുള്ള സുരക്ഷിത താവളമെന്ന നിലയിൽ യുകെയുടെ ആകർഷണീയത വർദ്ധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.