ന്യൂസ് ഡെസ്ക്, മലയാളം യുകെ

2025 ഏപ്രിൽ മുതൽ യുകെ സ്റ്റേറ്റ് പെൻഷൻ പ്രതിവർഷം ഏകദേശം £460 വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വേതന വളർച്ചാ കണക്കുകളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ബോണസ് ഉൾപ്പെടെയുള്ള ശരാശരി വരുമാനം ജൂലൈ മുതൽ 4% ആണ് വർദ്ധിച്ചിരിക്കുന്നത്. മുൻ കാലയളവിൽ ഇത് 4.6% ആയിരുന്നു. ട്രിപ്പിൾ ലോക്ക് സംവിധാനത്തിൻെറ അടിസ്ഥാനത്തിലാണ് രാജ്യത്ത് പെൻഷൻ നൽകുന്നത്. ഇത് പണപ്പെരുപ്പത്തിൻ്റെ ഏറ്റവും ഉയർന്ന നിരക്കിന് അനുസൃതമായായിരിക്കും ഉയരുക. 2012 മുതൽ രാജ്യത്തെ പെൻഷൻ പെയ്‌മെൻ്റുകൾ ഇതിൻെറ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്. ഈ മാസം, യുകെയുടെ സ്റ്റേറ്റ് പെൻഷൻ ട്രിപ്പിൾ ലോക്ക് കണക്കാക്കാൻ ഉപയോഗിക്കുന്ന പണപ്പെരുപ്പ നിരക്ക്, ഒഎൻഎസ് പ്രസിദ്ധീകരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിലെ പണപ്പെരുപ്പം 2.2 ശതമാനമാണ്. ജൂലൈ വരെയുള്ള മൂന്ന് മാസത്തെ വേതന വളർച്ച ഈ പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് വിദഗ്‌ധാഭിപ്രായം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും താഴ്ന്ന വരുമാനക്കാരായ പെൻഷൻകാർ ഒഴികെ എല്ലാവർക്കും ശൈത്യകാലത്തെ ഇന്ധന അലവൻസ് സർക്കാർ നിർത്തലാക്കിയിരുന്നു. പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ സ്ഥിരീകരിച്ചാൽ, 1951-ന് ശേഷം ജനിച്ച പുരുഷന്മാർക്കും 1953-ന് ശേഷം ജനിച്ച സ്ത്രീകൾക്കുമുള്ള മുഴുവൻ സംസ്ഥാന പെൻഷൻ 2025-ൽ £12,000നു അടുത്ത് ലഭിക്കും. 2024 ഏപ്രിലിൽ £ 900 വർദ്ധനവ് നടന്നിരുന്നു.

നേരത്തെ ഇത്തരക്കാർക്ക് ലഭിച്ചിരുന്ന സംസ്ഥാന പെൻഷൻ ആഴ്ചയിൽ £221.20 ആയിരുന്നു. 4% വർദ്ധനവ് നടപ്പിലാകുമ്പോൾ പുതിയ സംസ്ഥാന പെൻഷൻ ആഴ്ചയിൽ £230.05 ആയി ഉയരും. അതേസമയം, 2024 ജൂണിനും ഓഗസ്റ്റിനുമിടയിൽ തൊഴിൽ ഒഴിവുകൾ 857,000 ആയി കുറഞ്ഞിട്ടുണ്ട്. ജൂലൈയിൽ പുറത്തിറക്കിയ കണക്കുകൾ പ്രകാരം കമ്പനിയുടെ ശമ്പളപ്പട്ടികയിൽ 6,000 തൊഴിലാളികളുടെ കുറവ് കാണിക്കുന്നുണ്ട്. തൊഴിലില്ലായ്മ നിരക്ക് 4.2% ൽ നിന്ന് 4.1% ആയി കുറഞ്ഞിട്ടുണ്ട്.