സ്വന്തം ലേഖകൻ

ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ലണ്ടനിലെ ആറ് ദശലക്ഷത്തോളം ജനങ്ങൾ ടയർ – 4 കോവിഡ് നിയമങ്ങൾ പാലിച്ച് ‘വീട്ടിലിരിക്കേണ്ടി’ വരും. നോർത്ത് അയർലൻഡ്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ക്രിസ്മസിന് മുൻപ് ലഘൂകരിച്ച ലോക്ക്ഡൗൺ നിയമങ്ങൾ വീണ്ടും കർശനമായി നിലവിൽ വരും. ക്രിസ്മസ് ദിനത്തിൽ യുകെയിൽ മാത്രം കൊറോണ വൈറസ് മൂലമുള്ള മരണം എഴുപതിനായിരം കടന്നതോടെയാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഈ നീക്കം ഉണ്ടായിരിക്കുന്നത്.

ഇംഗ്ലണ്ടിൽ 40 ശതമാനത്തോളം വരുന്ന ജനസംഖ്യയിൽ 24 ദശലക്ഷത്തോളം പൊതുജനങ്ങളെ ബാധിക്കുന്ന കൂടുതൽ കടുത്ത കോവിഡ് നിയമങ്ങൾ നിലവിൽ വരും. എല്ലാ നോൺ എസെൻഷ്യൽ ഷോപ്പുകളും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജിമ്മുകൾ, ബാറുകൾ, സലൂണുകൾ തുടങ്ങിയവയെല്ലാം അടച്ചിടേണ്ടി വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം അതിവേഗം പടരുന്ന കൊറോണ വൈറസ് വേരിയന്റ് യുകെയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഫ്രാൻസ് യുകെയിലേക്കുള്ള അതിർത്തി താൽക്കാലികമായി അടച്ചിരുന്നു. സാധനങ്ങളുമായി ഫ്രാൻസിലേക്ക് പോയ ലോറികൾ കെന്റിൽ കുടുങ്ങിക്കിടക്കുകയാണ്. ഇനിമുതൽ ഫ്രാൻസിൽ നിന്ന് യുകെയിലേക്ക് കടക്കണമെങ്കിൽ ലോറി ഡ്രൈവർമാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണം. 15,000 ത്തോളം ലോറി ഡ്രൈവർമാർക്ക് കോവിഡ് ടെസ്റ്റ് നടത്തിയതിൽ 36 പേർക്ക് മാത്രമാണ് പോസിറ്റീവ് ആയതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻഡ് ഷാപ്പ്സ് അറിയിച്ചു.

എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ ഗ്ലോബൽ പബ്ലിക് ഹെൽത്ത് ചെയർവുമൺ ആയ ദേവി ശ്രീധർ ഉടൻതന്നെ ഇംഗ്ലണ്ട് മുഴുവൻ, ടയർ 4 നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടയർ -4 നിയന്ത്രണത്തെ തുടർന്ന് ശതകങ്ങൾക്ക് ശേഷമാണ് ബോക്സിങ് ഡേയിൽ കടകൾ അടച്ചിടുന്നത്. സാമ്പത്തിക മേഖലയ്ക്ക് ചെറുതല്ലാത്ത തിരിച്ചടി ഇതുമൂലം നേരിടേണ്ടിവന്നേക്കാം. ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലുമായി 34,693 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.