ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: , ട്രാൻസ് വനിതകൾക്ക് സ്ത്രീകളുടെ സ്വകാര്യ മുറികൾ ഉപയോഗിക്കാൻ അനുവാദം നൽകുന്നത് നിയമവിരുദ്ധമല്ലെന്ന് ബ്രിട്ടനിലെ തൊഴിൽ ട്രിബ്യൂണൽ പുതിയ വിധി പ്രകാരം വ്യക്തമാക്കി. എന്നാൽ, പരാതി ഉണ്ടായാൽ മറ്റൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് ട്രിബ്യൂണൽ കൂട്ടിച്ചേർത്തു. ബ്രിട്ടൻ സുപ്രീം കോടതി നേരത്തെ ജൈവിക വനിതകളെ മാത്രമേ വനിതയായി കണക്കാക്കാൻ കഴിയുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. ട്രിബ്യൂണൽ വിധി അത് ട്രാൻസ് വനിതകൾക്ക് ആശ്വാസം പകരുന്നതാണ്.

സ്കോട്ട് ലൻഡിലെ ഒരു നേഴ്സ് സാൻഡി പെഗ്ഗി, തൻറെ ജോലി സ്ഥലത്ത് ട്രാൻസ് വനിത ഡോക്ടറുമായി സ്വകാര്യ മുറി പങ്കിടുന്നതിന് എതിർപ്പു പ്രകടിപ്പിച്ചത് തൊഴിൽ തർക്കത്തിന് വഴിവെച്ചിരുന്നു. ക്രിസ്മസ് ഈവിൽ ട്രാൻസ് ഡോക്ടർ ബെത്ത് അപ്റ്റണിനൊപ്പം മുറി പങ്കിടേണ്ടി വന്നതിനെതിരെ പെഗി നൽകിയ പരാതിയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. പിന്നീട് അപ്റ്റൺ ബുള്ളിയിംഗും പീഡനവും ആരോപിച്ചതിനെ തുടർന്ന് എൻഎച്ച്‌എസ് ഹെൽത്ത് ബോർഡ് പെഗിയെ സസ്പെൻഡ് ചെയ്തിരുന്നു.

തിങ്കളാഴ്ച പുറത്ത് വന്ന വിധിയിൽ പെഗിയുടെ പീഡനാരോപണം ട്രൈബ്യൂണൽ ശരിവെച്ചു. എന്നാൽ വിവേചനം, പരോക്ഷ വിവേചനം, പ്രതികാര നടപടി എന്നിവയ്ക്ക് ശക്തമായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നടപടി സ്റ്റാഫ് മാറിമാറി ഉപയോഗിക്കുന്ന സ്ഥലങ്ങളുടെ ക്രമീകരണങ്ങളെ കുറിച്ച് എൻഎച്ച്‌എസ് സ്ഥാപനങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.











Leave a Reply