ഈ വര്‍ഷം യുകെ അഭിമുഖീകരിക്കാനിരിക്കുന്നത് എട്ടു വര്‍ഷങ്ങള്‍ക്കിടയിടെ ഏറ്റവും കടുത്ത മഞ്ഞുകാലത്തെയായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. ആര്‍ട്ടിക് കാലാവസ്ഥയായിരിക്കും രാജ്യത്ത് വരുന്ന ആഴ്ചകളിലുണ്ടാകുക. ക്രിസ്മസ് വരെ പലയിടങ്ങളിലും താപനില മൈനസിലേക്ക് താഴുകയും മഞ്ഞുവീഴ്ചയുണ്ടാകുകയും ചെയ്യും. ഇടവിട്ടുണ്ടാകുന്ന മഞ്ഞുവീഴ്ചയായിരിക്കും പ്രധാന പ്രത്യേകത. വൈറ്റ് ക്രിസ്മസായിരിക്കും ഇത്തവണയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ഈയാഴ്ച ആദ്യമുണ്ടായ മഞ്ഞുവീഴ്ചയില്‍ രാജ്യത്തിന്റെ മിക്കയിടങ്ങളും മഞ്ഞു പുതച്ചു. ഈ വിന്ററിലെ ആദ്യ മഞ്ഞുവീഴ്ചയായിരുന്നു ഇത്. ഡെര്‍ബിഷയറിലും യോര്‍ക്ക് ഷയറിലും വാഹനങ്ങള്‍ ഓടിച്ചവര്‍ മഞ്ഞുവീഴ്ചയുണ്ടാക്കിയ ദുരിതത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ക്രിസ്മസ് അടുക്കുമ്പോള്‍ മാത്രം കാണുന്ന വിധത്തിലുള്ള കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായതെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സൈബീരിയയില്‍ നിന്നുള്ള മഞ്ഞുകാറ്റ് രാജ്യത്തേക്ക് എത്തിയതിന്റെ ഫലമായാണ് ഈ മഞ്ഞുവീഴ്ചയുണ്ടായത്. താപനില മൈനസ് പത്ത് വരെ താഴ്ന്നു. ഈ വര്‍ഷം യൂറോപ്പിന്റെ വടക്കന്‍ മേഖലകളില്‍ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുക എന്നാണ് വെതര്‍ കമ്പനിയുടെ പ്രിന്‍സിപ്പല്‍ മെറ്റീരിയോളജിസ്റ്റ് എലനോര്‍ ബെല്‍ പറയുന്നു. ജനുവരിയിലും ഫെബ്രുവരിയിലും കടുത്ത ശൈത്യം തുടരുമെന്നും ബെല്‍ പറഞ്ഞു. വരുന്ന ആഴ്ചകളിലെ ഇടവിട്ടു വരാനിടയുള്ള മഞ്ഞുവീഴ്ച ക്രിസ്മസ് വരെ തുടരാനിടയുണ്ടെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈയാഴ്ച തണുത്ത കാലാവസ്ഥ തന്നെയായിരിക്കുമെന്നാണ് മെറ്റ് ഓഫീസിലെ ബെക്കി മിച്ചല്‍ പ്രവചിക്കുന്നത്. വീക്കെന്‍ഡില്‍ സൗത്ത് വെസ്റ്റ് മേഖലയില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഇടിമിന്നലുണ്ടാകില്ലെങ്കിലും മേഘാവൃതമായ കാലാവസ്ഥയും മഴയും ഉണ്ടാകും. 24 മണിക്കൂറിനുള്ളില്‍ 2 ഇഞ്ച് മഴയുണ്ടാകുമെന്നാണ് സൂചന. കടുത്ത കാലാവസ്ഥയില്‍ പവര്‍കട്ടിന് വീടുകള്‍ക്ക് തകരാറുകള്‍ ഉണ്ടാകാനും ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.