സാങ്കേതികവിദ്യ കുതിപ്പിന്റെ പടവുകൾ താണ്ടുമ്പോൾ മനുഷ്യൻo ചെയ്തുകൊണ്ടിരുന്ന ജോലികൾ പലതും ഇന്നു യന്ത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഇക്കണോമിക് വിഭാഗം നടത്തിയ പഠനത്തിൽ 2030 ഓടുകൂടി ലോകത്തിലെ 20 മില്യണോളം മാനുഫാക്ചറിങ് ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കുമെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഫലമായി അനേകം ആയിരത്തോളം ആളുകൾക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇവരെ സഹായിക്കുന്നതിനായിയാണ് ബ്രിട്ടീഷ് ഗവൺമെന്റ് പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുന്നത്.
ഈ പദ്ധതിയിലൂടെ, ജോലി സാധ്യത നഷ്ടപ്പെടുന്നവരെ പുതിയ മേഖലകളിലേക്ക് വഴി കാട്ടാനും, അവരുടെ കഴിവുകളെ കുറെക്കൂടി പ്രോത്സാഹിപ്പിക്കുവാനും മറ്റുമുള്ള സാധ്യതകളാണ് തെളിയുന്നത്. ലിവർപൂൾ നഗരത്തിലാണ് ഈ പദ്ധതി പ്രാഥമികമായി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പുതിയ സാങ്കേതിക വിദ്യകൾ ആയ ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഓട്ടോമാറ്റിക് മെഷീനുകളും മറ്റും ജോലി സാഹചര്യങ്ങളെയും, ജീവിത സാഹചര്യങ്ങളെയും മാറ്റിമറിച്ചിരിക്കുകയാണെന്നും, അതുവഴി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുക യാണെന്നും ഈ മേഖലയിലെ വിദഗ്ധർക്ക് അഭിപ്രായമുണ്ട് . ഇതിലൂടെ ചില പുതിയ ജോലി സാധ്യതകൾ രൂപീകരിക്കപ്പെടുകയും, പഴയ ചിലത് എന്നന്നേക്കുമായി ഇല്ലാതാവുകയും ചെയ്യും .
നാഷണൽ റീട്രെയ്‌നിങ് സ്കീം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ, തങ്ങളുടെ നിലവിലുള്ള ജോലി ഭീഷണിയിൽ ആയിരിക്കുന്ന യുവാക്കൾക്കും മറ്റും പുതിയ സാധ്യതകൾ കണ്ടെത്താനും മറ്റും സഹായകരമാണ്. ഓട്ടോമാറ്റിക് സാങ്കേതിക വിദ്യയുടെ കടന്നുവരവ് സർവീസ് സെക്ടർ ജോലി കളയും ബാധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും, അതിനെ അംഗീകരിച്ചു പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും കമ്പ്യൂട്ടർ എക്സ്പോർട്ട് ആയ പ്രൊഫസർ അലൻ വുഡ്‌വേഡ് അഭിപ്രായപ്പെട്ടു.
Leave a Reply