സഖറിയ പുത്തന്‍കളം

ബര്‍മിങ്ങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങള്‍ക്കായിട്ടുള്ള കലാമേളയും വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരെ ആദരിക്കുന്ന അവാര്‍ഡ് നൈറ്റും പ്രശസ്ത പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറും മികച്ച അവതാരകന്‍ രമേഷ് പിഷാരടിയും ജനമനസ്സുകളില്‍ പ്രിയങ്കരിയായ ശ്രേയക്കുട്ടിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഈ മാസം 26ന് ബര്‍മിങ്ങ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടത്തപ്പെടും.

കലാമേള രാവിലെ കൃത്യം ഒന്‍പതിന് ആരംഭിക്കും. എട്ട് വേദികളിലായിട്ടാണ് വിവിധ കാറ്റഗറിയുടെ അടിസ്ഥാനത്തില്‍ കലാമേള നടത്തപ്പെടുന്നത്. കൃത്യം വൈകുന്നേരം 4ന് കലാമേള പര്യവസാനിക്കുന്ന രീതിയിലാണ് എല്ലാ മത്സരങ്ങളും ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യു.കെ.കെ.സി.എയുടെ പ്രഥമ അവാര്‍ഡ് നൈറ്റ് വൈകുന്നേരം നാലിന് ആരംഭിക്കും. തുടര്‍ന്ന് എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കല്‍ നൈറ്റിന് തുടക്കമാകും. അവാര്‍ഡ് നൈറ്റിനും മ്യൂസിക്കല്‍ നൈറ്റിനും പ്രവേശന ടിക്കറ്റ് ഉണ്ട്.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

അവാര്‍ഡ് നൈറ്റ് ടിക്കറ്റുകള്‍ 35, 25, 15 പൗണ്ട് നിരക്കില്‍ ലഭ്യമാണ്. ടിക്കറ്റുകള്‍ ആവശ്യമുള്ള യൂണിറ്റുകള്‍ 07975555184 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.