സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ റേയ്‌സ് കോഴ്സ് ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ റാലി മത്സരം വാശിയേറിയതാകും. യു.കെ.കെ.സി.എ.യുടെ അന്‍പത് യൂണിറ്റുകള്‍ കണ്‍വെന്‍ഷന്‍ ആപ്തവാക്യമായ ‘സഭാ-സമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി- ക്നാനായ ജനത’ എന്നതിന്റെ അടിസ്ഥാനത്തില്‍ റാലി മത്സരത്തിനായി വാശിയോടെ ഒരുങ്ങുകയാണ്.

മൂന്ന് കാറ്റഗറി ആയിട്ടാണ് റാലി മത്സരം നടത്തപ്പെടുന്നത്. പ്രൗഢഗംഭീരമായ ജോക്കി ക്ലബ്ബിലെ അതിവിശാലമായ മൈതാനത്ത് ഓരോ യൂണിറ്റുകളും രാജകീയമായി അണിനിരക്കും. 16-ാമത് കണ്‍വെന്‍ഷന് യു.കെ.കെ.സി.എ.യുടെ എല്ലാ യൂണിറ്റുകളും ആവേശ്വജ്ജ്വലമായ ഒരുക്കങ്ങളാണ് റാലി മത്സരത്തിനായി നടത്തപ്പെടുന്നത്. ഓരോ യൂണിറ്റിന്റെയും കൂട്ടായ്മയും ശക്തിപ്രകടനവും കൂടിയാണ് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ റാലി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ ജൂലൈ എട്ടിന് രാവിലെ കൃത്യം 9-നു കണ്‍വെന്‍ഷന്‍ പതാക യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ഉയര്‍ത്തുന്നതോടൂകൂടി 16-ാമത് കണ്‍വെന്‍ഷന് തുടക്കമാകും. വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന വ്യത്യസ്തവും ഹൃദ്യവുമായ കലാപരിപാടികള്‍ ക്നാനായ ആവേശം അലതല്ലും.

യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.