ബര്‍മിങ്ങ്ഹാം: യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന് അംഗങ്ങള്‍ക്കായിട്ടുള്ള കായികമേള ഏപ്രില്‍ 29-ന് നടക്കും. ബര്‍മിങ്ങ്ഹാമിലെ സട്ടണ്‍കോള്‍ഡ് ഫീല്‍ഡിലെ വെന്‍സ്ലി സ്പോര്‍ട്സ് സെന്ററിലാണ് കായികമേളയും വടംവലി മത്സരവും നടത്തപ്പെടുന്നത്. ഇത്തവണ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആറ് കാറ്റഗറി ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക. യൂണിറ്റ് അടിസ്ഥാനത്തില്‍ വടംവലിയും പെനാല്‍റ്റി ഷൂട്ടൗട്ടും നടക്കും.
കിഡീസ് (ആറ് വയസ് താഴെ) – മിഠായി പെറുക്ക്
സബ് ജൂനിയേഴ്സ് (6 മുതല്‍ 11 വരെ ) – 50 മീറ്റര്‍- 100 മീറ്റര്‍ ഓട്ടം
ജൂണിയേഴ്സ് (12-17)- 100 മീറ്റര്‍, 200 മീറ്റര്‍ 100 x 4-ലോംഗ് ജമ്പ്
സീനിയേഴ്സ് (18 -30) – 100 മീറ്റര്‍, 200 മീറ്റര്‍ 100 x 4- ലോംഗ് ജമ്പ്, ഷോട്ട്പുട്ട്
സൂപ്പര്‍ സീനിയേഴ്സ് (30-40) 100 മീറ്റര്‍, 200 മീറ്റര്‍ 100 x 4 – ലോംഗ് ജമ്പ്, ഷോട്ട്പുട്ട്
റോയ സീനിയേഴ്സ് (40+) 100 മീറ്റര്‍, 200 മീറ്റര്‍ 100 x 4 – ലോംഗ് ജമ്പ്, ഷോട്ട്പുട്ട്
കൂടാതെ ഫാമിലി റിലേ, ചാക്കിലോട്ടം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായികമേളയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരാണ്. വിശദ വിവരങ്ങള്‍ക്ക് ഇവരെ ബന്ധപ്പെടേണ്ടതാണ്.
യു.കെ.കെ.സി.എയുടെ 16-ാമത് കണ്വെന്ഷന് ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടക്കും. പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.