സ്വന്തം ലേഖകന്‍

യുകെകെസിഎ സ്വാന്‍സീ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്‍റ് തങ്കച്ചന്‍ കനകാലയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ പ്രസിഡന്റ് ആയി സജിമോന്‍ സ്റ്റീഫന്‍ മലയമുണ്ടയ്ക്കലിനെയും സെക്രട്ടറിയായി ജിജു ഫിലിപ്പ് നിരപ്പിലിനെയും ട്രഷറര്‍ ആയി ബൈജു ജേക്കബ് പള്ളിപ്പറമ്പിലിനെയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് ആയി സജി ജോണ്‍ തടത്തില്‍, ജോയിന്‍റ് സെക്രട്ടറി ആയി സജി ജോണ്‍ മലയമുണ്ടയ്ക്കല്‍, ജോയിന്‍റ് ട്രഷറര്‍ ആയി ഷൈനി ബിജു, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ആയി ബിന്ദു ബൈജു, യുകെകെസിഎ വിമന്‍സ് ഫോറം റെപ്രസന്‍റെറ്റീവ്സ് ആയി ആലീസ് ജോസഫ്, ടെസ്സി ജിജോ, കെസിവൈഎല്‍ ഡയറക്ടര്‍മാരായി ജിജോ ജോയ്, ജോര്‍സിയ സജി എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ആയ തങ്കച്ചന്‍ കനകാലയം അഡ്വൈസര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യോഗത്തില്‍ ജിജോ ജോയ് വാര്‍ഷിക റിപ്പോര്‍ട്ടും സജി ജോണ്‍ തടത്തില്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. യുകെകെസിവൈഎല്‍ പ്രസിഡന്റ് ജോണ്‍ സജി മലയമുണ്ടയ്ക്കല്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസ അറിയിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍സ് ആയ ഫാ. സിറില്‍ തടത്തിലും ഫാ. സജി അപ്പോഴിപറമ്പിലും പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് കെസിവൈഎല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.