ഇറാനില്‍ നിന്ന് ഉക്രൈനിലെ കീവിലേക്ക് പറക്കവേ തകര്‍ന്നുവീണ ബോയിങ് വിമാനം മിസൈല്‍ ഉപയോഗിച്ചോ മറ്റോ തകര്‍ത്തതാകാം എന്ന സാധ്യതകൾ തള്ളാതെ ഉക്രെയ്ന്. വിമാനം അബദ്ധത്തിൽ ഇറാൻ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ഉക്രെയ്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിന് യന്ത്ര തകരാർ ഉണ്ടായിരുന്നുവെന്ന ഇറാന്റെ ആരോപണം ഉക്രൈൻ വിമാനക്കമ്പനി നിഷേധിച്ചതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണതെന്നായിരുന്നു പ്രാഥമിക നിഗമനം.
ദുരന്തത്തില്‍പെട്ട ബോയിംഗ് 737-800 അവസാനമായി റഡാറിൽ പതിഞ്ഞത് 2,400 മീറ്ററിലാണെന്ന് ഫ്ലൈറ്റ് റഡാർ 24 മോണിറ്ററിംഗ് വെബ്സൈറ്റ് പറയുന്നു. അയൽരാജ്യമായ ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന് ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് അത് സംഭവിച്ചത്. ‘സാധ്യമായ എല്ലാ കാരണങ്ങളെകുറിച്ചും ഞങ്ങൾ അന്വേഷിക്കുമെന്ന്’ ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കി ഫേസ്ബുക്കിൽ കുറിച്ചു.
ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ സെലെൻസ്കി ഉക്രേനിയൻ പ്രോസിക്യൂട്ടർമാരോട് ഉത്തരവിട്ടു. ഇറാനിലെ ഉക്രെയ്ൻ എംബസി ആദ്യം ആക്രമണ സാധ്യത തള്ളിക്കളഞ്ഞിരുന്നു. സെലെൻസ്കിയുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ആ പ്രസ്താവന വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി ഉക്രേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിലെ പൈലറ്റുമാർ മികച്ച പ്രവർത്തിപരിചയം ഉള്ളവരാണെന്ന് അവകാശപ്പെട്ട ഉക്രെയ്ൻ ഇവർക്ക് ടെഹ്റാൻ എയർപോർട്ട് പരിചിതമാണെന്നും വ്യക്തമാക്കുന്നു.
എന്നാൽ, വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ ഉണ്ടായ തീപിടുത്തം പൈലറ്റില്‍നിന്നും നിയന്ത്രണം നഷ്ടപ്പെടുന്നതിനു കാരണമായെന്നും അതാണ് അപകടകാരണമെന്നുമാണ് ഇറാന്റെ വിശദീകരണം. എന്നാൽ തകർന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിമാന നിർമ്മാതാക്കളായ ബോയിങിന് നൽകില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. വിമാനത്തിലുണ്ടായിരുന്ന 180 പേരും മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടെഹ്റാന് ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉക്രെയ്നിലെ കീവിലേക്ക് തിരിച്ച വിമാനം ഇറാന് തലസ്ഥാനമായ ടെഹ്റാന് സമീപം കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്.
വിമാനത്താവളത്തിന് സമീപത്ത് തന്നെയായിരുന്നു ദുരന്തമുണ്ടായതെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യ്തു. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ആശങ്കയും ഭീതിയും കനപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ഉക്രൈന് യാത്രാവിമാനം ഇറാനില്‍ തകര്‍ന്ന് വീണെന്ന ദുരന്തവാര്‍ത്തയും പുറത്തു വരുന്നത്.
Leave a Reply