കാരൂര്‍ സോമന്‍ ചാരുംമൂട്

ഉക്രെയിനിലെ കീവ് ബോറിസ്പില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങുമ്പോള്‍ കൊടുംതണുപ്പായിരുന്നു. പെട്ടെന്നുണ്ടായ കാലാവസ്ഥാവ്യതിയാനമാണ് അതിന് കാരണമായത്. പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ എയര്‍പോര്‍ട്ടിനടുത്തുള്ള റ്റിസ ഹോട്ടലിലേക്ക് വെള്ളപ്പുടവ ധരിച്ചും തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞുപാതയിലൂടെ മുന്നോട്ടുപോയി. അകലെ ആകാശവും ഭൂമിയും കെട്ടിപ്പുണര്‍ന്നും, വഴിയോരങ്ങളില്‍ പൂര്‍ണ്ണനഗ്നരായി നില്ക്കുന്ന മരങ്ങളുടെ നാണമകറ്റാന്‍ മഞ്ഞു രോമങ്ങള്‍ രക്ഷകരായിട്ടെത്തി. കാറില്‍ നിന്ന് പുറത്തിറങ്ങിയയുടന്‍ എന്റെ തലയിലും കാതിലും മൂക്കിലും കോട്ടിലും മഞ്ഞ് പൂക്കള്‍ ഒട്ടിപിടിച്ചു. അന്തരീക്ഷത്തില്‍ മഞ്ഞുപൂക്കളുടെ കളിയാട്ടം നയനമനോഹരമായി തോന്നി.

കിഴക്കന്‍ യൂറോപ്പിലെ ഈ വലിയ രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ഈ കരിങ്കടല്‍തീര രാഷ്ട്രം ഒമ്പതാം ശതകത്തില്‍ കീവന്‍ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവന്‍ റഷ്യക്കാര്‍!. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കള്‍ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങള്‍ ഏര്‍!പ്പെടുത്തി. കൂട്ടത്തില്‍ സമ്പന്നമായ മേഖലകള്‍ കൈയടക്കാന്‍ അതിര്‍!ത്തിരാജ്യങ്ങള്‍ തയാറായതോടെ ഇതും യൂറോപ്പിലെ സ്ഥിരം സംഘര്‍!ഷമേഖലയായി. പോളണ്ടിനെ അനുസ്മരിപ്പിക്കുംവിധം കാര്‍!ഷികമേഖലയില്‍ അക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഉക്രെയിനായിരുന്നു. അധ്വാനശീലരായിരുന്നു ജനത. 1917ല്‍ റഷ്യന്‍വിപ്ലവത്തെ തുടര്‍ന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവര്‍! സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ല്‍ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യന്‍ ചായ്‌വ് പ്രകടിപ്പിച്ചിരുന്ന അവര്‍! 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടര്‍!ന്ന് അമേരിക്കന്‍ ചേരിയിലേക്ക് കൂറുമാറി.

പൂര്‍വ യൂറോപ്പു സമതലത്തിന്റെ ഭാഗമാണ് ഉക്രയിന്‍. ശരാശരി ഉയരം 175 മീറ്റര്‍. റിപ്പബ്ലിക്കിന്റെ അതിര്‍തിക്കു സമീപം കാര്‍പേത്തിയന്‍, ക്രീമിയന്‍ എന്നീ പര്‍വതങ്ങളോടനുബന്ധിച്ചുള്ള നിംനോന്നതങ്ങളായ ഉന്നത തടങ്ങള്‍ കാണാം. ഈ പ്രദേശം മൊത്തം വിസ്തീര്‍ണത്തിന്റെ 5% മാത്രമേ വരൂ. പൊതുവേ സമതല ഭാഗങ്ങള്‍ ആണെങ്കിലും ഭൂപ്രകൃതി ഒരുപോലെയല്ല. റിപ്പബ്ലിക്കിന്റെ വടക്കുപടിഞ്ഞാറരികുമുതല്‍ തെക്കു കിഴക്കേയറ്റം വരെ കുന്നുകളുടെ ഒരു ശൃംഖല കാണാം. നിപ്പര്‍, യൂസ്‌നീബൂഗ് എന്നീ നദികള്‍ക്കിടയ്ക്കുള്ള പ്രദേശം പൊതുവേ ക്രമേണ ചരിഞ്ഞിറങ്ങുന്ന പീഠസമതലമാണ് (നിപ്പര്‍ പീഠപ്രദേശം). ഈ ഭാഗത്ത് നിരവധി നദീജന്യ താഴ്വരകളും അഗാധ ചുരങ്ങളും ഉണ്ട്; 325 മീറ്ററോളം താഴ്ചയുള്ള കിടങ്ങുകള്‍ ഇവയില്‍ പെടുന്നു. പടിഞ്ഞാറുനിന്നും ഈ പീഠഭൂമിയിലേക്കു തുളഞ്ഞുകയറുന്ന മട്ടില്‍ കിടക്കുന്ന വോളിന്‍ പോഡോള്‍ കുന്നുകള്‍ (472 മീ.) നെടുനാളായുള്ള അപരദനം മൂലം ഉണ്ടായിട്ടുള്ള സങ്കീര്‍ണമായ ഭൂരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇടതുപാര്‍ശ്വത്തില്‍ നിപ്പര്‍പീഠ പ്രദേശത്തിന്റെ അതിര്, റിപബ്ലിക്കിന്റെ വ. കി. ഭാഗത്തായുള്ള ഡൊണെറ്റ്‌സ് മലനിരകളാണ്; മധ്യറഷ്യാ പീഠഭൂമിയുടെ ശാഖയാണിവ.

റിപ്പബ്ലിക്കിന്റെ വടക്കതിര് പൊതുവേ ചതുപ്പുപ്രദേശങ്ങളാണ്; പീപ്പറ്റ്ചതുപ്പ് എന്നറിയപ്പെടുന്ന ഈ ഭാഗത്ത് ധാരാളം നദികള്‍ ഒഴുകുന്നു. മധ്യ ഉക്രെയിന്‍ നീപ്പര്‍ നദീതടവും ആ നദിയുടെ ആവാഹക്ഷേത്രമായ താഴ്വര പ്രദേശവുമാണ്. പടിഞ്ഞാറുനിന്നും കിഴക്കോട്ടു ക്രമേണ ചരിഞ്ഞിറങ്ങുന്ന മട്ടിലാണ് ഈ പ്രദേശങ്ങളുടെ കിടപ്പ്. ഈ താഴ്വരപ്രദേശം ക്രിമിയന്‍ സമതലത്തില്‍ ലയിക്കുന്നു. പടിഞ്ഞാറ് കാര്‍പേത്തിയന്‍ സാനുക്കളിലും ടീസാനദീവ്യൂഹത്തിന്റെ തടപ്രദേശമായ സമതലം കാണാം. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറരിക് കാര്‍പേത്തിയന്‍ പങ്തിയില്‍പെട്ട സമാന്തരനിരകളാണ്. 610 മുതല്‍ 1980 വരെ മീറ്റര്‍ ഉയരമുള്ളവയാണിവ. ഉക്രെയിനിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം കാര്‍പേത്തിയന്‍ നിര്‍കളില്‍ ഉള്‍പ്പെട്ട ഹവേല (2061 മീറ്റര്‍) കൊടുമുടിയാണ്. ക്രിമിയന്‍ മലനിരകള്‍ പൊതുവെ ഉയരം കുറ്ഞ്ഞവയാണ്. മൂന്നു സമാന്തര നിരകളായാണ് ഇവയുടെ കിടപ്പ്. ഇവയ്ക്കിടയില്‍ ഫലഭൂയിഷ്ടങ്ങളായ താഴ്വരകളുമുണ്ട്. കരിങ്കടല്‍, അസോവ് കടല്‍ എന്നിവയുടെ ഓരങ്ങള്‍ പാറക്കെട്ടുകള്‍ നിറഞ്ഞവയും വിസ്തൃതി കുറഞ്ഞവയുമാണ്.

സാമ്പത്തിക പ്രാധാന്യമുള്ള 23,000 നദികള്‍ ഈ റിപ്പബ്ലിക്കിനുള്ളില്‍ ഉള്ളതയി കണക്കാക്കപ്പെടുന്നു. ഇവയില്‍ 300 എണ്ണം 10 കി. മീ.ലേറെ നീളമുള്ളവയാണ്. 95 കി. മീറ്റരിലേറെ നീളമുള്ള 116 നദികളുണ്ട്. നീപ്പര്‍ നദി (2,187 കി. മീ.) മാര്‍ഗ്ത്തിലെ 1,197 കി. മീ. ദൂരം ഉക്രെയിന്‍ അതിര്‍ത്തിക്കുള്ളിലാണ്. റിപ്പബ്ലിക്കിന്റെ പകുതിയിലേറെ നീപ്പര്‍ നദിയുടെ ആവാഹക്ഷേത്രത്തില്‍ പെടുന്നു. കരിങ്കടലിലേക്ക് ഒഴുകിവീഴുന്ന മറ്റൊരു പ്രധാന നദിയാണ് യുസിനിബുഗ് (802 കി. മീ.). ഇതിന്റെ മുഖ്യ പോഷകനദിയണ് ഇന്‍ഗൂര്‍. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും അരികുകളിലൂടെ ഒഴുകി കരിങ്കടലില്‍ പതിക്കുന്ന നെസ്റ്റര്‍ (1342 കി. മീ.) നദീവ്യൂഹവും പ്രാധന്യമര്‍ഹിക്കുന്നതാണ്. ഉക്രെയിനിന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ 163 കി. മീ. ദൂരം ഡാന്യൂബ് നദിയാണ്; ഇതിന്റെ മുഖ്യ പോഷക നദികളിലൊന്നായ ടീസ ട്രാന്‍സ്‌കാര്‍പേത്തിയന്‍ സമതലത്തെ ജലസമ്പുഷ്ടമാക്കുന്നു. ഡോണ്‍ നദിയുടെ പോഷകനദിയായ ഡോണെറ്റ്‌സ് (1046 കി. മീ.) യത്രാമധ്യത്തില്‍ ഏറിയ ദൂരവും ഉക്രെയിനിലൂടെയാണ് ഒഴുകുന്നത്. ക്രിമിയാ സമതലത്തിലെ പ്രധാന നദിയാണ് സാല്‍ഗീര്‍ (230 കി. മീ.)

നദികളിലെ ജലത്തിന്റെ പൂര്‍ണവും വ്യാപ്തവുമായ പ്രയോജനം നേടിയിട്ടുള്ള അവസ്ഥയാണ് ഉക്രെയിനിലുള്ളത്. കനാല്‍വ്യൂഹങ്ങളിലൂടെ നദികളെ പരസ്പരം യോജിപ്പിച്ചും കര്‍ഷിക മേഖലകളിലേക്ക് നദീജലം തിരിച്ചുവിട്ടും ജലസേചന സൗകര്യങ്ങള്‍ അങ്ങേയറ്റം വികസിപ്പീച്ചിരിക്കുന്നു. വടക്കന്‍ പ്രദേശങ്ങളിലെ നദികള്‍ വൈദ്യുതി ഉത്പാതനത്തിനും തടി മുതലായ ഭാരമേറിയ വസ്തുക്കള്‍ കടത്തുന്നതിനും പ്രയോജനപ്പെടുന്നു. നദീമാര്‍ഗങ്ങളുടെ ആഴം കൂട്ടി ഗതാഗതക്ഷമത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഊര്‍ജ്ജോത്പാതന സാധ്യതകള്‍ നൂറു ശതമാനവും ഉപഭോഗ വിധേയമായിട്ടുണ്ട്

ധാതുസമ്പന്നമായ ഒരു മേഖലയാണ് ഉക്രെയിന്‍. 72 ലധികം ധാതുക്കള്‍ ഈ റിപ്പബ്ലിക്കില്‍ നിന്നു ഖനനം ചെയ്യപ്പെടുന്നു. കൃവോയ്‌റോഗ്, കെര്‍ഷ്, ബെലോസിയോര്‍ക്ക്, ക്രീമെന്‍ഷുഗ്, ഷാഡനെഫ് എന്നിവിടങ്ങളില്‍ മൊത്തം 1,940 കോടിടണ്‍ ഇരുമ്പയിര്‍ നിക്ഷേപം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമൃദ്ധമായ മാങനീസ് നിക്ഷേപങ്ങള്‍ ഉക്രെനിലാണ് അവസ്ഥിതമായിട്ടുള്ളത്. ഡോണെറ്റ്‌സ്, നീപ്പര്‍ എന്നീ നദീതടങ്ങളില്‍ കനത്ത കല്‍ക്കരി നിക്ഷേപങ്ങളും ഉണ്ട്. ഡോണെറ്റ്‌സ് നദീ തടത്തില്‍ മാത്രം 3,900 കോടി ടണ്‍ മുന്തിയ ഇനം കല്‍ക്കരി കണ്ടെത്തിയിട്ടുണ്ട്. നിപ്പര്‍ നദീ തടത്തില്‍ 600 കോടി ടണ്‍ നിക്ഷേപങ്ങളാണുള്ളത്; താരതമ്യേന കുറഞ്ഞയിനം കല്‍ക്കരിയാണിത്. എണ്ണയുടെ കാര്യത്തിലും ഉക്രെയിന്‍ സമ്പന്നമാണ്. സിര്‍ കാര്‍പേത്തിയന്‍, നിപ്പര്‍ഡോണെറ്റ്‌സ്, ക്രീമിയ എന്നീ മൂന്നു മേഖലകളിലുമായി നൂറിലേറെ എണ്ണഖനികളുണ്ട്. ടൈറ്റനിയം, അലൂമിനിയം, നെഫെലൈറ്റ്, മെര്‍ക്കുറി, അലുനൈറ്റ്, പാരാഫിന്‍ വക്‌സ്, പൊട്ടാസ്യം, കല്ലുപ്പ്, ഗന്ധകം, ഫോസ്ഫറസ് എന്നീ ധാതുക്കളും ധാരാളമായിക്കാണുന്നു.

സോവിയറ്റ് റിപ്പബ്ലിക്കുകള്‍ക്കിടയില്‍ ജനസംഖ്യയില്‍ രണ്ടാംസ്ഥാനം ഉക്രെയിനാണ്. അനുപാദം ശതമാനത്തില്‍ കൊടുത്തിരിക്കുന്നു.
ഉക്രേനിയന്‍ 74.9%
റഷ്യന്‍ 19.4%
യഹൂദര്‍ 1.6%
പോള്‍ 0.6%
ബെലോറഷ്യന്‍ 0.8%
ബള്‍ഗേറിയന്‍ 0.5%. എന്നിവരാണ് പ്രധാന വിഭാഗങ്ങള്‍.

ഗ്രീക്ക്, റൂമേനിയന്‍, അര്‍മീനിയന്‍, ജിപ്‌സി, ഹംഗേറിയന്‍, ടാര്‍ട്ടാര്‍, ലിഥുവേനിയന്‍, ബാഷ്‌കിര്‍, കസാക് , ചുവാഷ് തുടങ്ങിയ ന്യൂനപക്ഷങ്ങളെ കൂടി കണക്കിലെടുത്താല്‍ നൂറിലേറെ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന മേഖലയാണ് ഉക്രെയിന്‍. ഭാഷാപരമായി നോക്കുമ്പോള്‍ റിപ്പബ്ലിക്കിലെ ജനങ്ങളില്‍ 96% വും സ്ലാവ് വിഭാഗത്തില്‍ പെടും. യു. എസ്സ്. എസ്സ്. ആറിലെ ഏറ്റവും ജനസാന്ദ്രമായ മേഖലകളില്‍ ഒന്നാണ് ഉക്രെയിന്‍; ജനസാന്ദ്രത ച. കി. മിറ്ററിന് 77 ആണ്. വ്യാവസായികമായി മുന്നിട്ടുനില്‍ക്കുന്ന ഡോണെറ്റ്‌സ് തടത്തിലും നിപ്പര്‍ താഴ്വരയിലും ജനസാന്ദ്രത തുലോം കൂടുതലാണ്. റിപ്പബ്ലിക്കിലെ 55% ജനങ്ങള്‍ നഗരവാസികളാണ്. 1975 ലെ കണക്കനുസരിച്ച് ഉക്രെയിനില്‍ 387 നഗരങ്ങളും 865 പട്ടണങ്ങളും 8,592 ഗ്രാമങ്ങളും ഉണ്ടായിരുന്നു. ഒരു ലക്ഷത്തിലേറെ ജനസഖ്യയുള്ള 40 നഗരങ്ങളാണുണ്ടായിരുന്നത്. ക്കീവ് (16,32,000), കാര്‍കോവ് (12,23,000) എന്നിവ മാത്രമാണ് വ്യത്യസ്തമായിട്ടുള്ളത്. മറ്റു പ്രധാനനഗരങ്ങളില്‍ ഒഡീസ, ഡോണെറ്റ്‌സ്‌ക്, ദ്‌നൈപ്രോപെട്രോഫ്‌സ്‌ക്, സാപോറഷ്യ, കൃവോയ്‌റോഗ്, ല്വൂഫ് എന്നിവ ഉള്‍പ്പെടുന്നു. ഗ്രാമങ്ങളില്‍ പകുതിയിലേറെ 1,000 ത്തിനും 5,000 ത്തിനുമിടയ്ക്ക് ജനസംഖ്യ ഉള്ളവയാണ്.

രാജ്യത്തിന്റെ വരുമാനത്തില്‍ 18% കര്‍ഷികാദായമാണ്. ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ്, മലക്കറിവര്‍ഗങ്ങള്‍, പുല്‍വര്‍ഗങ്ങള്‍ ഫലവര്‍ഗങ്ങള്‍, മുന്തിരി എന്നിവയാണ് പ്രധാന വിളകള്‍; മധുരക്കിഴങ്ങ്, സൂര്യകാന്തി, ചണം എന്നീ നാണ്യവിളകളും സമൃദ്ധമായി ഉത്പാദിക്കപ്പെടുന്നു. ശാസ്ത്രീയ സമ്പ്രദായങ്ങള്‍ പ്രയോഗിച്ചുള്ള കൃഷിവ്യവസ്ഥയാണ് പൊതുവേ ഇവിടെ നിലവിലുള്ളത്.

കന്നുകാലിവളര്‍ത്തല്‍ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്. പന്നി, കുതിര, മുയല്‍, കോഴി, താറാവ്, പാത്തക്കോഴി എന്നിവയെ വന്‍തോതില്‍ വളര്‍ത്തുന്നു. തേനിച്ച വളര്‍ത്തലും പട്ടുനൂല്‍പ്പുഴു വളര്‍ത്തലും വിപുലമായ രീതിയില്‍ നടന്നുവരുന്നു.

അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു വ്യവസായമാണ് മത്സ്യബന്ധനം. കരിങ്കടല്‍ തീരത്തു നിന്നാണ് ഏറ്റവും കൂടുതല്‍ മത്സ്യം ലഭിക്കുന്നത്. അസോവ് തീരത്തും, നദികള്‍, കായലുകള്‍, റിസര്‍വോയറുകള്‍, കുളങ്ങള്‍ തുടങ്ങിയ ഉള്‍നാടന്‍ ജലാശയങ്ങളിലും സാമാന്യമായ തോതില്‍ മത്സ്യബന്ധനം നടക്കുന്നു. യു. എസ്. എസ്. ആറില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന മത്സ്യത്തിന്റെ 12% ഉക്രെയിനില്‍ നിന്നാണു ലഭിക്കുന്നത്. സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മത്സ്യം വളര്‍ത്തുന്ന 21,000 കുളങ്ങള്‍ ഉക്രെയിനിലുണ്ട്. ജലവൈദ്യുത പദ്ധതികളോട് അനുബന്ധിച്ചുള്ള കൃത്രിമ തടകങ്ങള്‍ക്കു പുറമേയാണിവ. നീപ്പര്‍, ഡാന്യൂബ്, നെസ്റ്റര്‍, യൂസിനിബുഗ്, ഡോണെറ്റ്‌സ് എന്നി നദികളിലും സമൃദ്ധമായ മത്സ്യശേഖരമുണ്ട്.

കല്‍ക്കരിഖനനമാണ് ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്. 90% ശതമാനം കല്‍ക്കരിയും ഡോനെറ്റ്‌സ് തടത്തില്‍ നിന്നുതന്നെ ഉത്പാദിപ്പിക്കുന്നു. പെട്രോളിയവും പ്രകൃഇവതകവും രണ്ടാം സ്ഥാനം വഹിക്കുന്നു. ഇരുമ്പ്, ടൈറ്റാനിയം, അലൂമിനിയം തുടങ്ങിയ മിക്ക ധാതുക്കളും ഖനനത്തിലൂടെ ലഭിക്കുന്നുണ്ട്. അയിരു സംസ്‌കരണത്തിനുള്ള എല്ലാ സംവിധാനങ്ങളും റിപ്പബ്ലിക്കിനുള്ളില്‍ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നു.

വ്യവസായാവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജത്തിന്റെ 99% വും കല്‍ക്കരി, പെട്രോളിയം എന്നിവ ഉപയോഗിച്ചാണ് ലഭ്യമാക്കുന്നത്. കേവലം 1% മാത്രമാണ് ജലവൈദ്യുതിയുടെ പങ്ക്. സോവിയറ്റ് യൂണിയനിലെ വൈദ്യുതി ഉത്പാതനത്തില്‍ 19% ഉക്രെയിനില്‍ നിന്നാണ്. ബൃഹത്തായ താപവൈദ്യുത കേന്ദ്രങ്ങള്‍ ഉക്രെയിനില്‍ എമ്പാടും സ്ഥാപിക്കപ്പെട്ടിരിക്കുന്നു

ഉക്രെയിനിലെ ജനങ്ങളുടെ വ്യവഹാരത്തില്‍ ഇരിക്കുന്നതും റഷ്യയിലെ കീവില്‍ പ്രചരിക്കുന്ന സംസാരഭാഷയുടെ ഒരു അപഭ്രംശരൂപവും ആണ് യുക്രേനിയന്‍ ഭാഷ. തനി റഷ്യന്‍ ഭാഷയുമായി ഇതിനേതെങ്കിലും സാദൃശ്യം ഉണ്ടെന്നു പറയുന്നതു ശരിയല്ല. 13 ം നൂറ്റാണ്ടില്‍ കീവ്‌നു നേരിട്ട പതനത്തിനുശേഷം ഉക്രെയിന്‍ രാജ്യത്തിന്റെ ഏറിയഭാഗവും ലിത്വേനിയയില്‍ ലയിച്ചതോടുകൂടി ക്രമേണ രൂപംകൊണ്ട പദപ്രവാഹത്തെ ബൈലോറഷ്യന്‍ (white russian) എന്നു പറഞ്ഞുവരാറുണ്ടായിരുന്നു; ഇതുതന്നെ 16 ം നൂറ്റാണ്ടില്‍ പോളിഷ് ആധിപത്യത്തോടു കൂടി അസ്തമിത പ്രായമായി. 17 ം നൂറ്റാണ്ടില്‍ ക്രൈസ്തവസഭകള്‍ ഉപയോഗിച്ചിരുന്ന സ്ലാവിക്രൂപങ്ങള്‍ അതുവരെ അവിടെ നിലനിന്ന സങ്കരഭാഷയില്‍ കലരാന്‍ തുടങ്ങി. ഈ മിശ്രഭാഷയില്‍ നിന്നാണ് 18 ം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു യുക്രേനിയന്‍ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു വന്നത്. പിന്നീട് ആധുനിക ബൈലോറഷ്യനെപ്പോലെ, ധാരാളം പോളിഷ് പദങ്ങളും ശൈലികളും ഇടകലര്‍ന്ന്‍ ഒരു യുക്രേനിയന്‍ സാഹിത്യം രൂപംകൊള്ളാനുള്ള വഴി തുറന്നു. ഈ പുതിയ ഭാഷാരൂപം ശബ്ദശാസ്ത്രാപരമായും നൈരുക്തികമായും ഉച്ചാരണത്തിലും റഷ്യയില്‍ നിന്നു തികച്ചും ഭിന്നവും സ്വതന്ത്രവുമാണ്.

ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം യുക്രേനിയന്‍ സാഹിത്യകാരന്മാരെ നയിച്ചുകൊണ്ടിരുന്ന ദേശാഭിമാന ബോധത്തിന്റെ സ്ഥാനം 1930 നു ശേഷം പുതിയ സാമൂഹിക സാംസ്‌കാരിക മൂല്യങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. യുക്രെനിന്റെ പശ്ചിമ പ്രദേശങ്ങളിലുള്ള സാഹിത്യകാരന്മാര്‍ ഇക്കാലത്ത് ശക്തമായ ചില സ്വകീയ ശൈലീപ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി. ചരിത്രാഖ്യായികാകാരനായ കാറ്റേറൈനാ ഹ്രൈനെവൈച്ച് (1875 1947), കവികളായ ഓലെഹ് ഓള്‍ഷൈച്ച് (1907 44), യൂറിയ്ലൈപാ (1900 44), യൂറിയ്‌ക്ലെന്‍ (1891 1947), സാഹിത്യ വിമര്‍ശകനായ ദിമിത്രോവ് ഡൊണ്‍സോവ് തുടങ്ങിയവര്‍ ഉയിര്‍ത്തെഴുന്നേറ്റ ഉക്രേനിയന്‍ സാഹിത്യത്തിന്റെ നായകന്മാരെന്ന നിലയില്‍ കരുതപ്പെട്ടുവരുന്നു.

സ്വര്‍ഗ്ഗം കാണണമെങ്കില്‍ ഹിമാലയത്തില്‍ പോകണമെന്ന് ചിലര്‍ പറയാറുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ആ സ്വര്‍ഗ്ഗത്തിന്റെ സുഖം അനുഭവിക്കാന്‍ കഴിയും.