യുകെയിലെ 40ലേറെ പട്ടണങ്ങളില്‍ അനുവദിക്കപ്പെട്ടതിലുമേറെയാണ് അന്തരീക്ഷ മലിനീകരണമെന്ന് വെളിപ്പെടുത്തല്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ക്യുബിക് മീറ്ററിന് 10 മൈക്രോഗ്രാം പാര്‍ട്ടിക്കിള്‍ എന്ന പരിധിക്കപ്പുറമാണ് 31 പട്ടണങ്ങളിലെ അന്തരീക്ഷവായുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മറ്റൊരു 15 പട്ടണങ്ങള്‍ ഈ പരിധിയില്‍ നില്‍ക്കുകയാണ്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, വെല്‍ഷ് ഉരുക്കു വ്യവസായ മേഖലയായ പോര്‍ട്ട് ടാല്‍ബോട്ട് തുടങ്ങിയ നഗരങ്ങള്‍ മലിനീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്തരീക്ഷ മലിനീകരണം കടുത്ത രോഗങ്ങള്‍ക്കും മരണത്തിനും വരെ കാരണമായേക്കാം.

പോര്‍ട്ട് ടാല്‍ബോട്ടില്‍ 18 െൈമെക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ് മലിനീകരണത്തിന്റെ തോത്. സ്‌കന്‍തോര്‍പ്പ്, സാല്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ 15 മൈക്രോഗ്രാമും രേഖപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ പടരുന്ന ഈ കണികകള്‍ മനുഷ്യന്റെ ശ്വാസകോശത്തിലേക്കും കാര്‍ഡിയോവാസ്‌കുലാര്‍ വ്യവസ്ഥയിലേക്കും നേരിട്ടാണ് എത്തുന്നത്. പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശാര്‍ബുദം, മറ്റ് അണുബാധകള്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച പരിധിക്കും മേലെയാണ് മലിനീകരണത്തിന്റെ തോത് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും മിക്ക നഗരങ്ങളിലും അതിന്റെ നിരക്ക് കുറയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

അന്തരീക്ഷ മലിനീകരണം മൂലം ലോകമൊട്ടാകെ ഓരോ വര്‍ഷവും 70 ലക്ഷത്തോളം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ മരണങ്ങളില്‍ ഭൂരിപക്ഷവും നടക്കുന്നത്. 2015ല്‍ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട പ്രദേശമായി തെരഞ്ഞെടുക്കപ്പെട്ടത് ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂര്‍ ആയിരുന്നു. 197 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. ഭൂട്ടാനിലെ പസാഖ, ഈജിപ്റ്റിലെ ഗ്രേറ്റര്‍ കെയ്‌റോ, ഇന്ത്യന്‍ തലസ്ഥാനം ഡല്‍ഹി എന്നിവിടങ്ങളും വളരെ ഉയര്‍ന്ന നിരക്കില്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ മലിനീകരിക്കപ്പെട്ട നഗരങ്ങള്‍ ഇവയാണ്

Port Talbot: 18 micrograms per cubic metre
Scunthorpe: 15
Salford: 15
Gibraltar: 14
Manchester: 13
Swansea: 13
Gillingham: 13
Carlisle: 12
Chepstow: 12
Leeds: 12
Leicester: 12
Liverpool: 12
Grays: 12
Eccles: 12
Nottingham: 12
Plymouth: 12
York: 12
Prestonpans: 12
Royal Leamington Spa: 12
Sandy: 12
Sheffield: 12
Stoke-On-Trent: 12
London:11
Coventry: 11
Hull: 11
Londonderry: 11
Middlesbrough: 11
Norwich: 11
Southend-On-Sea: 11
Stockton-On-Tees: 11
Storrington: 11
Wigan: 11

The 15 areas that are at the limit:

Armagh:10
Birmingham: 10
Brighton: 10
Bristol: 10
Cardiff: 10
Eastbourne: 10
Harlington: 10
Newcastle: 10
Newport: 10
Oxford: 10
Portsmouth: 10
Preston: 10
Saltash: 10
Southampton: 10
Stanford-Le-Hope: 10