കൊച്ചി: തൃക്കാക്കര നിയമസഭയില്‍ ചരിത്രം തിരുത്തി ഉമ തോമസ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉമ രചിച്ചു കഴിഞ്ഞു. 2011ല്‍ ബെന്നി ബെഹ്നാന്‍ നേടിയ 22406 വോട്ടാണ് ഇതുവരെയുള്ള ഏറ്റവും വലിയ ലീഡ്. അത് വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഉമ നേടിക്കഴിഞ്ഞൂ.
മണ്ഡലം രൂപീകരിച്ച ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് 2011ലായിരുന്നു. 2009ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പും 2010ല്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പും മണ്ഡലം കടന്നു. 2016ല്‍ പി.ടി തോമസ് 11,000ല്‍ പരം ഭൂരിപക്ഷം നേടി. 2021ല്‍ അത് 14,000 കടത്തി.
ആകെ വോട്ട് ചെയ്ത 1,35,00 വോട്ടില്‍ ഇതുവരെ ഉമ 55773 നേടിക്കഴിഞ്ഞൂ. 33,290 വോട്ട് ജോയും 10,861 വോട്ട് എ.എന്‍ രാധാകൃഷ്ണനും നേടി.
Leave a Reply