സൺ റൈസേഴ്‌സ് കൊൽക്കൊത്ത മാച്ച് കണ്ടവർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച മറ്റൊരു താരമുണ്ടായിരുന്നു ഇന്നലെ അബുദാബി സ്റ്റേഡിയത്തിൽ – പശ്ചിം പതക്. മത്സരം നിയന്ത്രിച്ച നീണ്ട മുടിവളർത്തിയ അമ്പയർ. ഒരുവേള പലരും ഇതൊരു സ്ത്രീ അമ്പയർ ആണോ എന്ന്പോലും കരുതി കാണും. ട്വിറ്ററിൽ ഇദ്ദേഹത്തെ പലരും റോക്ക് സ്റ്റാർ എന്നാണ് വിളിച്ചത്. എന്തായാലും ക്രിക്കറ്റ് ലോകത്തെ പുതിയ സെൻസേഷനാണ് ഈ മഹാരാഷ്ട്രകാരനായ അന്താരാഷ്ട്ര അമ്പയർ.

2009 മുതൽ ഇന്ത്യൻ ആഭ്യന്തരക്രിക്കറ്റിലെ ഒഫീഷ്യൽ അമ്പയറാണ് പശ്ചിം പതക്. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും മൂന്ന് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലും റിസർവ് അമ്പയറായി പ്രവർത്തിച്ചിട്ടുമുണ്ട് ഇദ്ദേഹം. 2012ൽ വനിതകളുടെ അന്താരാഷ്ട്ര ഏകദിനമത്സരം നിയന്ത്രിച്ചിട്ടുണ്ട് പശ്ചിം പതക്. കൂടാതെ 2014 ലും 2015 ലും ഐപിഎൽ നിയന്ത്രിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയിൽ ആദ്യമായി ഹെൽമറ്റ് ധരിച്ച് മത്സരം നിയന്ത്രിച്ച അമ്പയർ എന്ന വിശേഷണവും പതക്കിന്‌ സ്വന്തം. 2015ലെ വിജയ് ഹസാരെ ട്രോഫിയിലായിരുന്നു അദ്ദേഹം ഹെൽമറ്റ് ധരിച്ചു മൽസരം നിയന്ത്രിച്ചത്. രഞ്ജി ട്രോഫി മത്സരത്തിൽ അദ്ദേഹത്തിന്റെ സഹ അമ്പയറായ ജോൺ വാർഡിന്റെ തലയിൽ ബാറ്റ്‌സ്മാൻ ഡ്രൈവ് ചെയ്ത ഒരു ബോൾ വന്നടിച്ചതാണ് കാരണം. മാത്രവുമല്ല ഓസ്‌ട്രേലിയൻ താരം ഫിൽ ഹ്യൂസിൻറെ അപകടവും മറ്റൊരു ഇസ്രയേൽ അമ്പയറുടെ അപകടവുമാണ് പതക്കിനെ ഹെൽമറ്റ് ധരിക്കാനുള്ള തീരുമാനത്തിൽ കൊണ്ടെത്തിച്ചത്. ഞായറാഴ്ച്ചത്തെ മത്സരത്തിനുശേഷം ഐപിഎല്ലിലെ താരമായി മാറിക്കഴിഞ്ഞു പശ്ചിം പതക്.