നേഴ്‌സുമാരുടെ ന്യായമായ വേതനത്തിനുവേണ്ടി സമരമുഖത്തെത്തിയ സംഘനയുടെ ആൾബലം കണ്ട് അവർക്കുവേണ്ടി നിലകൊള്ളാൻ ഇറങ്ങിയവർ ആണ് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ… ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാടു പ്രവാസി മലയാളികൾ സാമ്പത്തികമായി UNA യെ സഹായിച്ചിരുന്നു സമരം വിജയിപ്പിക്കാൻ.. അത് ഒരു ന്യായമായ സമരമെന്ന് സാധാരണ കേരളീയർ മനസിലാക്കിയിരുന്നു…  ഇവരുടെ വോട്ട് ബാങ്കിൽ നോട്ടമുള്ള രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്ക് കൂടെയാണ് എന്ന് പറയാൻ മടിക്കില്ല എന്ന് തോന്നിയത് കൊണ്ടാകണം സംഘടനയുടെ പ്രസിഡന്റ് തന്നെ നയം വ്യക്തമാക്കി പോസ്റ്റ് ഇട്ടിരിക്കുന്നത്..

നഴ്‌സിംഗ് സംഘടനയായ യുഎന്‍എയ്ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് സഖ്യമോ ഐക്യപ്പെടലോ ഇത് വരെ ഇല്ലെന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ഷ. എന്നാല്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒപ്പം നില്‍ക്കുന്നവരെ അംഗീകരിക്കാനും അവര്‍ക്ക് പിന്തുണ കൊടുക്കാനും തയ്യാറായിട്ടുണ്ടെന്നും അത് എല്‍ഡിഎഫ് സര്‍ക്കാരാണെങ്കിലും യുഡിഎഫ് ആണെങ്കിലും എന്‍ഡിഎ ആണെങ്കിലും ഒരേ നിലപാട് തന്നെയാണെന്നും ജാസ്മിന്‍ഷാ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജാസ്മിന്‍ഷാ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകളെ കുറിച്ച് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെ തങ്ങള്‍ സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചപ്പോ അത് വരെ യുഎന്‍എ എതിര്‍ത്ത അന്നത്തെ തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന് സ്വീകരണം കൊടുക്കാന്‍ ഒരു ഈഗോയും സംഘടനയെ വിലക്കിയിട്ടില്ലെന്നും ജാസ്മിന്‍ഷ വ്യക്തമാക്കുന്നു.

ഫേസ്ബുക് പോസ്റ്റ് വായിക്കാം…

സര്‍ക്കാരിനെതിരെ ചില സമയങ്ങളില്‍ പറയേണ്ടി വരുമ്പോള്‍ ഇപ്പൊ കുറച്ചു പേര്‍ ചോദിക്കുന്ന കാര്യമാണ് ഞാന്‍ ‘ ഇരട്ട ചങ്കന്‍ ‘ എന്ന് ആവേശത്തോടെ മുഖ്യമന്ത്രിയെ പറഞ്ഞിരുന്നല്ലോ എന്ന് .സര്‍ക്കാര്‍ വഞ്ചിച്ചില്ലേ എന്നൊക്കെ, മാസങ്ങളായുള്ള പരിഹാസങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല

എന്ത് കൊണ്ട് മുഖ്യമന്ത്രിയെ ഇരട്ട ചങ്കന്‍ തന്നെ എന്ന് വിശേഷിപ്പിച്ചു …?

ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു തന്ന ദിവസം ,ഞാന്‍ എഫ് ബി യില്‍ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്ക് തന്നെ എന്ന് പറഞ്ഞിരുന്നു .അതിനു കാരണം ഒരുപാട് ആണ് . നേഴ്‌സുമാര്‍ക്ക് ഇരുപതിനായിരം രൂപ ശമ്പളം എന്ന നമ്മുടെ ആവശ്യം പോലും അംഗീകരിക്കാന്‍ ഒരു തരത്തിലും തയ്യാറല്ലായിരുന്നു മാനേജുമെന്റുകള്‍ .സര്‍ക്കാര്‍ ,മാനേജുമെന്റിന്റെ കടും പിടുത്തതിന് വഴങ്ങുമോ
എന്ന ആശങ്കയും ഞങ്ങള്‍ക്കുണ്ടായിരുന്നു ..
തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത മത മേലധ്യക്ഷന്മാരും ,മാതാ അമൃതാനന്ദ മയി ,എം എ യൂസഫലി ,ആസാദ് മൂപ്പന്‍ തുടങ്ങിയ പ്രമുഖര്‍ ആണ് കേരളത്തിലെ ആശുപത്രി മാനേജുമെന്റ് .
അവിടെയാണ് മുപ്പത്തി മുവ്വായിരം വരെ ലഭിക്കാവുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന് മാനേജുമെന്റുകള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് .ആ ഉറപ്പ് സ്വാഭാവികമായും എന്നില്‍ ആവേശം ഉണ്ടാക്കി .അതാണ് മുഖ്യമന്ത്രീ താങ്കള്‍ ഇരട്ട ചങ്കന്‍ തന്നെ എന്ന കുറിപ്പ് എഫ് ബി യിലിടാന്‍ പ്രേരിപ്പിച്ചത് …

യു എന്‍ എക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് സഖ്യമോ ഐക്യപ്പെടലോ ഇത് വരെ ഇല്ല ,എന്നാല്‍ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നമുക്കൊപ്പം നില്‍ക്കുന്നവരെ അംഗീകരിക്കാനും അവര്‍ക്ക് പിന്തുണ കൊടുക്കാനും നമ്മള്‍ തയ്യാറായിട്ടുണ്ട് താനും .അത് എല്‍ ഡി എഫ് സര്‍ക്കാരാണെങ്കിലും യുഡിഎഫ് ആണെങ്കിലും എന്‍ ഡി എ ആണെങ്കിലും ഒരേ നിലപാട് തന്നെ ..
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെ വലിയ സമരങ്ങള്‍ നമ്മള്‍ നടത്തിയിട്ടുണ്ട് .എന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചപ്പോ ,നമ്മള്‍ അത് വരെ എതിര്‍ത്ത ,അന്നത്തെ തൊഴില്‍ മന്ത്രി #ഷിബു_ബേബി_ജോണിന് സ്വീകരണം കൊടുക്കാന്‍ ഒരു ഈഗോയും നമ്മെ വിലക്കിയിട്ടില്ല.

സമാരാധ്യനായ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ,ധനമന്ത്രി തോമസ് ഐസക് ,സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം തുടങ്ങിയവര്‍ പല കാലങ്ങളില്‍ നമ്മുടെ സമരങ്ങളില്‍ ഐഖ്യദാര്‍ഡ്യം പ്രഖ്യാപിച്ചു നമ്മുടെ സമര പന്തലുകളില്‍ വന്നിട്ടുള്ളവരാണ് .

സി ഐ ടി യു മായി ചേര്‍ന്നാണ് തൃശൂര്‍ ജില്ലയില്‍ പല സമരങ്ങളും നടത്തുന്നത് .എന്നാല്‍ മറ്റു ചില സ്ഥലങ്ങളില്‍ അങ്ങനെ അല്ല .പല ഡിവൈഎഫ്‌ഐ നേതാക്കളും നമ്മുടെ സമരങ്ങളെ പിന്തുണച്ചു എത്താറുണ്ട് .അവരെയെല്ലാം അത്രമേല്‍ സ്‌നേഹത്തോടെയാണ് ഈ സംഘടന കണ്ടിട്ടുള്ളതും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

#സിപിഐയും സെക്രട്ടറി കാനം രാജേന്ദ്രനും
യു.എന്‍.എയുടെ സമരങ്ങള്‍ക്ക് ,അവകാശങ്ങള്‍ക്ക് ഇപ്പോഴും പിന്തുണ നല്‍കാറുണ്ട് .കലവറയില്ലാത്ത പിന്തുണയാണ് AIYF കെ വി എം സമരത്തിന് നല്‍കുന്നത്,അവരെ നമ്മുടെ പരിപാടികളില്‍ വിളിക്കാന്‍ നമ്മളെന്തിന് ഭയക്കണം

നമ്മുടെ സമരങ്ങളില്‍ #ബിജെപി നേതാക്കളായ വി മുരളീധരനും ,ശോഭ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും എല്ലാം സഹായിച്ചിട്ടുണ്ട് ,പങ്കെടുത്തുട്ടുണ്ട് ..എറണാകുളത്തു വെച്ച് നടന്ന സംസ്ഥാന സമ്മേളനം നടത്താന്‍ നമ്മുടെ കൂടെ നിന്ന് സഹായിച്ചത് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ആയിരുന്നു

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും കൂടാതെ തന്നെ #ചെറുതും_വലുതുമായ_സംഘടനകളും_സാമൂഹ്യ_പ്രവര്‍ത്തകരും നമ്മുടെ സമരങ്ങളില്‍ സമയമോ കാലമോ നോക്കാതെ ഒരു ലാഭേച്ഛയുമില്ലാത്തോര്‍ നമ്മുടെ കൂടെ നിന്നിരുന്നു .ഇപ്പോഴും നില്‍ക്കുന്നു

ഓരോ ഘട്ടങ്ങളിലും ഇവരെയെല്ലാം അഭിനന്ദിച്ചും അവരോടെല്ലാം നന്ദി പ്രകാശിപ്പിച്ചും പോസ്റ്റ് ഇടാറുമുണ്ട് .അതിനൊന്നുമില്ലാത്ത മാനം എന്തിനാണ് മുഖ്യമന്ത്രിയെ പറ്റി പറയുമ്പോള്‍ ഉണ്ടാവുന്നത് ..

അതെ സമയം ഈ സര്‍ക്കാരിലെ ആരോഗ്യ മന്ത്രിക്കും എതിരെ ശക്തമായ ഭാഷയില്‍ യു എന്‍ എ പറഞ്ഞിട്ടില്ലേ ?
നമ്മള്‍ ഇനിയും പറയും ചങ്കില്‍ അവസാന
ശ്വാസംനിക്കും വരെയും പറയും …അത് എതിര്‍ത്തായാലും അനുകൂലിച്ചായാലും ..
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിഞ്ഞു തന്നെ നടപ്പിലാവും എന്ന് ആര്‍ക്കും കരുതാനാവില്ല .നാളിതു വരെ മുഖ്യമന്ത്രി ആവുന്നതിനു മുന്‍പും പിന്‍പും നമ്മുടെ സംഘടനയോടും ആവശ്യങ്ങളോടും അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിച്ചു എന്നത് കൊണ്ടാണ് നമ്മുടെ സംഘടന അത് അംഗീകരിച്ചു കൊണ്ട് പോസ്റ്റ് ചെയ്തത് .
അദ്ദേഹം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ നമ്മുടെ ന്യായമായ അവകാശങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ അതിനെതിരായി സമരം ചെയ്യാന്‍ ഒരു മടിയും നമ്മള്‍ കാണിക്കുകയുമില്ല

നമ്മുടെ പോരാട്ടം ഒരു വ്യവസ്ഥിതിയോടാണ് …
ആശുപത്രി മാനേജുമെന്റുകളോട് മാത്രമല്ല …

ആശുപത്രി മാനേജുമെന്റുകളെ കുറിച്ച് ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ ,നമ്മുടെ പ്രവര്‍ത്തകരെ എല്ലാ ജില്ലകളിലും പുറത്താക്കാനും നടപടി എടുക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാനാകുന്നത്. എല്ലായിടത്തും ഒരേ സമയം നമുക്ക് സമരം നടത്താന്‍ കഴിയില്ലെന്നും അങ്ങനെ വരുമ്പോള്‍ നമ്മുടെ സംഘടന പൊളിയുമെന്നുമാണ് ഇത്തരക്കാര്‍ വ്യാമോഹിക്കുന്നത് …
അതിനു ചില പ്രബലരുടെ പിന്തുണയും ഉണ്ട് .

എല്ലാ ആശുപത്രി മാനേജുമെന്റുകളും അങ്ങനെ ആണെന്ന് നമുക്ക് പറയാനും ആവില്ല .തൃശൂര്‍ ദയ,എല്‍.എഫ്, പോലെയുള്ള ഒരുപാട് ആശുപത്രികള്‍ ഉണ്ട് .നമ്മള്‍ പൂവ് ചോദിച്ചാല്‍ പൂമാല തരുന്നവര്‍ ..

നമ്മെ ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ ഇത്തരക്കാര്‍ ഗൂഡാലോചന നടത്തിയാല്‍ ,നമുക്ക് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടി വരും .ജനങ്ങളെ കൂടെ നിര്‍ത്തി ,നമ്മുടേത് പോലെ ദുരിതമനുഭവിക്കുന്ന തൊഴിലാളി സമൂഹത്തെ കൂടെ നിര്‍ത്തിയുള്ള പോരാട്ടത്തിന് നമുക്കും തയ്യാറെടുക്കേണ്ടി വരും ..

വ്യവസ്ഥിതിയാണ് മാറേണ്ടതെങ്കില്‍ പിന്നെ അത് മാറ്റാനുള്ള പോരാട്ടം തന്നെ ..