തെരുവ് നായയുടെ ഉപദ്രവങ്ങളെക്കുറിച്ചു മാത്രം കേട്ടിട്ടുള്ളവരും സംസാരിച്ചവരും ആണ് നമ്മൾ. ഒരു പരിധി വരെ അതിന്റെ ദുരന്തഫലം പേറിയിട്ടുള്ളവരുമാണ് നമ്മൾ. എന്നാൽ മോഷ്ടാവില്‍ നിന്നും യുവതിയെ രക്ഷിക്കുന്ന തെരുവ് നായയുടെ വീഡിയോ വൈറല്‍ ആകുന്നു. വഴിയാത്രക്കാരിയായ യുവതിയെ ആണ് നായ രക്ഷിച്ചത്. സൗത്ത് വെസ്റ്റ് പോളണ്ടിലെ സ്‌റ്റാനിക്കയിൽ നിന്നുള്ള പൊഡ്‌ഗോറിക്ക എന്ന ഫേസ് ബുക്ക് പേജിൽ ആണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. സമീപത്തുള്ള സിസിടിവി കാമറയിലാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

വഴിയിലൂടെ നടന്ന് പോകുന്ന ഒരു യുവതിയുടെ പിന്നാലെ, ജാക്കറ്റ് ധരിച്ച ഒരാള്‍ നടന്നു പോകുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം. ഈ സമയം വഴിയില്‍ ഒരു നായ ഇരിക്കുന്നതും വ്യക്തമാണ്. പെട്ടെന്ന് മുന്നോട്ടു കുതിച്ച മോഷ്ടാവ് ഇവരെ ആക്രമിച്ച് കൈയിലെ പഴ്‌സ് കൈവശപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ യുവതി നിലത്ത് വീഴുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈസമയം വഴിയിലിരുന്ന നായ കുരച്ചുകൊണ്ട് മോഷ്ടാവിന്റെ നേരെ പാഞ്ഞടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ നായയുടെ ആക്രമണം സഹിക്കാനാവാതെ മോഷ്ടാവ് അവിടെ നിന്ന് ഓടി. അല്‍പനേരം നായ പിന്നാലെ കുരച്ചുകൊണ്ട് ഓടുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്.

[ot-video][/ot-video]