കൊ​ച്ചി: പ്ര​ള​യ​ക്കെ​ടു​ത്തി നേ​രി​ടാ​ൻ കേ​ര​ള​ത്തി​ന് 100 കോ​ടി​യു​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. കേ​ര​ളം നേ​രി​ടു​ന്ന​ത് 1924 നു ​ശേ​ഷ​മു​ള്ള എ​റ്റ​വും വ​ലി​യ പ്ര​ള​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എ​ന്നാ​ൽ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 1220 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​ത്തോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ 8316 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ടി​യ​ന്ത​ര​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗി​നു സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.