ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്നലെ സർക്കാർ പ്രഖ്യാപിച്ച ശമ്പള വർദ്ധനവിനെ തുടർന്നുള്ള നടപടികളിലേയ്ക്ക് നഴ്സിംഗ് യൂണിയനുകൾ പ്രവേശിച്ചു. ഇതിൻറെ ഭാഗമായി ശമ്പള വർദ്ധനവിന്റെ വിശദാംശങ്ങൾ അടങ്ങിയ ഈമെയിൽ സന്ദേശം ഇന്നലെ തന്നെ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ഉൾപ്പെടെയുള്ള എല്ലാ യൂണിയനുകളും തങ്ങളുടെ അംഗങ്ങൾക്ക് അയച്ചു കഴിഞ്ഞു. സർക്കാരും യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞിരിക്കുന്ന ശമ്പള വർദ്ധനവിന്റെ പൂർണവിവരം ഇമെയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത ആഴ്ചയോടെ ഓരോ അംഗങ്ങൾക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള ലിങ്ക് അയച്ചു കൊടുക്കും എന്നാണ് യൂണിയനുകൾ തങ്ങളുടെ അംഗങ്ങളെ അറിയിച്ചിരിക്കുന്നത്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയൻ അംഗങ്ങൾക്ക് ആർസിഎൻ ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുളളനാണ് ഇമെയിൽ അയച്ചത്. തങ്ങളുടെ ഓരോ മെമ്പർമാരും നടത്തിയ ഐതിഹാസിക സമരമാണ് രാഷ്ട്രീയ നേതൃത്വത്തെ ചർച്ചകൾക്ക് നിർബന്ധമാക്കിയതെന്ന് അവർ ഈമെയിലിൽ എഴുതിയിട്ടുണ്ട്.

വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഏപ്രിൽ ഒന്നുമുതലാണ് ശമ്പള വർദ്ധനവ് നിലവിൽ വരുന്നത്. ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനം ഉരുത്തിരിഞ്ഞത്. ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫുകൾക്കും ശമ്പള വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും.