ജെഗി ജോസഫ്

വാക്കുകള്‍ക്ക് അതീതമാണ് ചില ആഘോഷങ്ങള്‍. യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളെ ഇങ്ങനെ വിശേഷിപ്പിച്ചാല്‍ ഒട്ടും അധികമാകില്ല. വെസ്റ്റ്ബെറി ഓണ്‍ട്രിയത്തിലെ ന്യൂമാന്‍ ഹാള്‍ ആഘോഷ പരിപാടികള്‍ക്കായി ഉത്സവപ്രതിച്ഛായ കൈവരിച്ചിരുന്നു. മനോഹരമായി അലങ്കരിച്ച ഹാള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി. യുബിഎംഎ പ്രസിഡന്റ് ജയ് ചെറിയാന്‍ അംഗങ്ങളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മാത്യു ചിറയത്ത്, സെബിയാച്ചന്‍ പൗലോ, ഷാജി, ജാക്ക്സണ്‍, ജെഗി ജോസഫ്, ജോണ്‍ ജോസഫ്, ബിജു പപ്പാരില്‍, റെജി തോമസ്, മെജോ, റേ തോമസ്, സോണി ജെയിംസ്, ബിജു വി.ടി, ജോജു എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിന് ശേഷമാണ് യുബിഎംഎയുടെ യുവതലമുറ വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി വേദിയും മനസ്സുകളും കീഴടക്കിയത്. ഇതിന് ശേഷം യുബിഎംഎ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളുടെ ഊഴമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെമി ക്രിസ്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സുമായി തെരേസയും സംഘവുമാണ് ആദ്യം വേദിയില്‍ എത്തിയത്. സിനിമാറ്റിക് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, ഗ്രൂപ്പ് സോങ്, ക്രിസ്തുമസ് സന്ദേശം ഉള്‍ക്കൊണ്ട സ്‌കിറ്റ് എന്നിവയുമായി യുബിഎംഎ അംഗങ്ങളും കുട്ടികളും അരങ്ങിലെത്തി. യുബിഎംഎ ഡാന്‍സ് ടീച്ചര്‍ ജിഷ മധു, പ്രശസ്ത സംഗീതജ്ഞനായ പ്രമോദ് പിള്ള, സജി, ബേബി തുടങ്ങിയവര്‍ മനോഹരങ്ങളായ ഗാനങ്ങളുമായി ആഘോഷത്തെ സംഗീതസാന്ദ്രമാക്കി.

സ്റ്റീഫന്റെ നേതൃത്വത്തില്‍ യുബിഎംഎ അംഗങ്ങളുടെ ഹാസ്യസ്‌കിറ്റായിരുന്നു അടുത്ത പ്രധാന ഇനം. ജെയ്, ലിസ, ജാക്ക്സണ്‍, ജെഗി, ജോണി, മാത്യു, ഷാജി, തെരേസ മാത്യു, ബീന, മെജോ, മാത്യു, നോയല്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ഹാസ്യ സ്‌കിറ്റ് സദസ്സിനെ ചിരിപ്പിച്ചതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്തു. ഒടുവിലായി യുബിഎംഎയുടെ ചുണക്കുട്ടന്മാര്‍ ഒരുമയുടെ സന്ദേശം വിളിച്ചറിയിച്ച് അവതരിപ്പിച്ച സ്പെഷ്യല്‍ പെര്‍ഫോമന്‍സോട് കൂടി ക്രിസ്മസ് ന്യൂഇയര്‍ പരിപാടികള്‍ക്ക് സമാപനമായി.

യുബിഎംഎ സെക്രട്ടറി ബിജു പപ്പാരില്‍ അംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. അവിസ്മരണീയമായ ഒരു സന്ധ്യയാണ് യുബിഎംഎ ഇക്കുറി അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. യുബിഎംഎയുടെ ആതിഥ്യം സ്വീകരിച്ചെത്തിയ അതിഥികളും ഈ രാവിന്റെ ഘടകമായി മാറി. ബിന്‍സി തോമസ്, ബീന, മെജോ, ജാക്ക്സണ്‍, ബിജു എന്നിവരായിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ്. നിവിനും നിവ്യയും അവതാരകര്‍ ആയിരുന്നു. ആഘോഷത്തിന്റെ സന്തോഷം നാവുകളില്‍ പടര്‍ത്തി രുചികരമായ ഭക്ഷണം കൂടി ആസ്വദിച്ച ശേഷമായിരുന്നു അംഗങ്ങളുടെ മടക്കം.