സ്‌കോട്‌ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ മറ്റൊരു തിലകക്കുറി ചാര്‍ത്തി കൊണ്ട്, സ്‌കോട്‌ലാന്‍ഡ് മലയാളി കുടിയേറ്റ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെടുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സ്‌കോട്‌ലാന്‍ഡിലെ മലയാളികളുടെ കലാഭിരുചി വളര്‍ത്താനും, പ്രോത്സാഹിപ്പിക്കാനും, അര്‍ഹമായ അഗീകാരങ്ങള്‍ നല്‍കി ആദരിക്കാനുമായി നടത്തപ്പെടുന്ന സംരഭത്തിന് അത്യപൂര്‍വ്വമായ ബഹുജന പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. USMAയുടെ ആദ്യ കലാമേളയില്‍ 58 കലാകാരാണ് സ്‌കോട്‌ലാന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികളായി കടന്നു വന്നിരിക്കുന്നത്.
മാര്‍ച്ച് 23 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 7 മണി വരെ ലിവിംഗ് സ്റ്റണിലുള്ള ഇന്‍വെറാള്‍ മോണ്ട് കമ്യൂണിറ്റി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക. കലാമേളയുടെ വിജയത്തിനായി യുസ്മ ഭരണ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.
Leave a Reply