എന്‍എംസി കോഡില്‍ പറയുന്നത് ബ്രിട്ടനില്‍ ജോലി ചെയ്യുന്ന നഴ്സുമാരും മിഡ്വൈഫും തൊഴില്‍ മേഖലയില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനകളും ചട്ടങ്ങളുമാണ്. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യുന്ന ഒരു നഴ്സ് തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരു രോഗിയേയോ ഒരു കൂട്ടം രോഗികളേയോ പരിചരിക്കുമ്പോഴോ, ഒരു കമ്മ്യൂണിറ്റിയിലോ ഒരു നഴ്സ് ആയോ മിഡ്വൈഫ് ആയോ നഴ്സിംഗ് മാനേജര്‍ ആയോ തൊഴില്‍ എടുക്കുമ്പോള്‍ എന്‍എംസി കോഡ് ഇവര്‍ക്ക് ബാധകമാണ്. എന്‍എംസിയുടെ കോഡ് ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ നേഴ്സിന്റെ വിവേചനാധികാരത്തിലോ അവശ്യ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ക്കോ വിധേയമാക്കാവുന്നതല്ല.
കോഡില്‍ കൃത്യമായി പറയുന്ന മാനദണ്ഡങ്ങള്‍ രോഗികളും പൊതുജനവും ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റരീതിയാണ്. ഒരു നേഴ്സ് എന്‍എംസിയില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതിജ്ഞ അര്‍പ്പിക്കുന്നത് കോഡ് ആവശ്യപ്പെടുന്ന മാനദണ്ഡങ്ങള്‍ തന്റെ പ്രവര്‍ത്തി മേഖലയില്‍ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന് യാതൊരുവിധ ദോഷവും വരാനുള്ള അവസരവും ഉണ്ടാക്കില്ല എന്നതാണ്. എന്‍എംസി കോഡ് വിശദമായി അറിഞ്ഞിരിക്കേണ്ടത് ഈ രംഗത്ത് തൊഴിലെടുക്കാന്‍ അത്യന്താപേക്ഷിതമാണ്. എന്‍എച്ച്എസ് മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സ്റ്റാഫ് ഷോര്‍ട്ടും സാമ്പത്തിക അസ്ഥിരതയും രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റിന്റെ നീളം കൂട്ടുന്നതും ഉള്ളവരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നതുമാണ്. ബ്രിട്ടനിലെ നമ്മുടെ കുടിയേറ്റ നഴ്‌സിംഗ് മലയാളികളുടെ അവകാശ സംരക്ഷണത്തിന് എന്‍എംസി കോഡ് കൃത്യമായി മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. എന്‍എംസി കോഡ് മലയാളികള്‍ക്കായി അണ്‍ലോക്ക് ചെയ്യേണ്ട അനിവാര്യത മനസ്സിലാക്കി അണ്‍ലോക്കിങ്ങ് ദി എന്‍എംസി കോഡ് എന്ന കോളം മലയാളം യുകെയില്‍ ആരംഭിക്കുന്നു.
ഇംഗ്ലണ്ടില്‍ നിന്നും നിയമത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം ലീഗല്‍ പ്രാക്ടീസ് കോഴ്സ് കംപ്ലീറ്റ് ചെയ്ത ശേഷം ക്രിമിനല്‍ ലോയിലും എന്‍എംസി ഉള്‍പ്പെടെയുള്ള എംപ്ലോയ്മെന്റ് ലോയില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്ന ശ്രീ. ബൈജു വര്‍ക്കി തിട്ടാലയാണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്.
Leave a Reply