ഫൈസൽ നാലകത്ത്

ഉണ്ണീശോ – ഗോപി സുന്ദറിൻ്റെ ക്രിസ്മസ് കരോൾ ഗാനം പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർ പുറത്തിറക്കി.
ഗോപി സുന്ദറും  ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോൾ വീഡിയോ ഗാനമാണിത്. പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യുവിനൊപ്പം പ്രശസ്ത ഗായകരായ സിയ ഉൽ ഹഖ്, അക്ബർ ഖാൻ, സുജയ് മോഹൻ എന്നിവർ ചേർന്നാണ്  ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദേശി രാഗ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ  മെറിൽ ആദ്യമായി ഗോപി സുന്ദറിൻ്റെ ഈണത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്.
ഉണ്ണീശോ – തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചു പിടിക്കലിൻ്റെ പ്രതീക്ഷയുടെ ഗാനം കൂടിയാണിത്. നമുക്ക് നഷ്ടപ്പെട്ട കണ്ണീർക്കാലങ്ങൾക്കും, വറുതികൾക്കും അപ്പുറത്ത് പ്രതീക്ഷയുടെ ഒരു കിരണമുണ്ട്..ഒലീവിലയിൽ നിന്നിറ്റുന്ന മഞ്ഞുതുള്ളി പോലെയുള്ള സ്നേഹമുണ്ട്.. എന്നോർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ഗാനം.

ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന  മെറിൽ ആൻ മാത്യു, കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യു – നിഷ വർഗീസ് ദമ്പതികളുടെ പുത്രിയാണ്. പ്രശസ്ത സംഗീതാധ്യാപകരായ ശങ്കർ ദാസിന്റെയും അഭിലാഷിന്റേയും കീഴിൽ കർണാടിക് – വെസ്റ്റേൺ സംഗീതം അഭ്യസിക്കുന്ന മെറിൽ ആൻ മാത്യു നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും നേരത്തെ പാടിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗോപിസുന്ദർ മ്യൂസിക് കമ്പനി നിർമ്മിക്കുന്ന ഈ വീഡിയോ ആൽബത്തിന്റെ  ആശയവും സംവിധാനവും  യൂസഫ് ലെൻസ്മാനാണ് . സോഷ്യൽ മീഡിയയിലൂടെ വയറൽ താരങ്ങളായ ബൈസി ഭാസി , ഇവാനിയ നാഷ് എന്നിവരും ഈ വീഡിയോ ആൽബത്തിൽ ശ്രദ്ധേയ വേഷത്തിലെത്തുന്നു. കൊറിയോഗ്രാഫി ശ്രീജിത്ത് ഡാൻസ് സിറ്റി. ക്യാമറ യൂസഫ് ലെൻസ്മാൻ, മോഹൻ പുതുശ്ശേരി, അൻസൂർ. എഡിറ്റർ രഞ്ജിത്ത് ടച്ച്റിവർ, പ്രൊജക്റ്റ്  ഡിസൈനർ ഷംസി തിരൂർ. പ്രൊജക്റ്റ്  മാനേജർ  ഷൈൻ റായംസ്. പ്രൊജക്റ്റ് കോർഡിനേറ്റർ  ശിഹാബ് അലി. പിആർഒ എ.എസ് ദിനേശ്.
പുറത്തിറങ്ങി  മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച അഭിപ്രായങ്ങളാണ് ഈ ഗാനത്തിന് ലഭിച്ചിട്ടുള്ളത്

ഏതൊരു ആഘോഷങ്ങൾക്കിടയിലും എത്ര പ്രതിസന്ധികൾക്കിടയിലാണെങ്കിലും നമ്മൾ ഓർമിക്കപ്പെടേണ്ട മാനുഷിക സന്ദേശം ഈ ഗാനത്തിലുണ്ടെന്നുള്ള പ്രതേകത ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നു,

[ot-video][/ot-video]