ഉണ്ണി മുകുന്ദനെതിരെ പീഡന ആരോപണവുമായി ഒറ്റപ്പാലം സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത് അടുത്തിടെയാണ്. ഈ സംഭവത്തില്‍ തന്നെ കുടുക്കുകയാണ് ഉണ്ടായതെന്ന് ഉണ്ണി നേരത്തെ ഒരു മാധ്യമത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ജാമ്യത്തിലാണ് നടന്‍. തിരക്കഥ കേള്‍ക്കാന്‍ എത്തിയ ശേഷം തിരസിച്ചപ്പോള്‍ അതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് തനിക്കെതിരെ പീഡന ആരോപണം ഉന്നയിച്ചതെന്നാണ് ഉണ്ണി വെളിപ്പെടുത്തിയത്. യുവതിയും അവരുടെ അഭിഭാഷകന്‍ എന്നു പരിചയപ്പെടുത്തിയ ആളും പണം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്‌തെന്നു ഉണ്ണി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിനിടെ ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി സിനിമാ മംഗളം പല്ലിശ്ശേരി രംഗത്തെത്തി. അഭ്രലോകം എന്ന തന്റെ കോളത്തിലാണ് പല്ലിശ്ശേരി ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. താന്‍ പീഡനത്തിനിരയായെന്നു ഒരു യുവതി തുറന്നു പറഞ്ഞിട്ടു പോലും ഉണ്ണി മുകുന്ദനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാത്തതെന്താ? എന്ന വായനക്കാരന്റെ ചോദ്യത്തോടാണ് പല്ലിശ്ശേരി പ്രതികരിച്ചത്.

ഉണ്ണി മുകുന്ദന്റെ കാര്യത്തില്‍ സത്യം എത്രയുണ്ടെന്ന് ഇനിയും തെളിഞ്ഞിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഉണ്ണിയെ മനപ്പൂര്‍വ്വം കുടുക്കാന്‍ വേണ്ടി ഒരു സംവിധായകനാണ് നടിയെ ഈ വേഷം കെട്ടി അയച്ചതെന്നും പറഞ്ഞു കേള്‍ക്കുന്നുവെന്നും പറഞ്ഞു. പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള സംവിധായകനും ഉണ്ണി മുകുന്ദനും മുന്‍പ് ഏറ്റു മുട്ടിയിട്ടുണ്ട്. അതിന്റെ പ്രതികാരമാണ് ഇപ്പോള്‍ തീര്‍ത്തതെന്ന രീതിയിലാണ് അടുത്തു നില്‍ക്കുന്നവരുടെ സംസാരമെന്നുമാണ് പല്ലിശ്ശേരി തന്റെ കോളത്തില്‍ വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ ലഭിക്കണം. അതല്ല അയാളെ കുടുക്കിയതെണെങ്കില്‍ അതിനു കാരണക്കാരായവരും ശിക്ഷിക്കപ്പെടണമെന്നും പല്ലിശ്ശേരി വ്യക്തമാക്കി.

 ‘അമ്മ വിഷയത്തിൽ പല്ലിശേരിയുടെ കാഴ്ചപ്പാടുകൾ 

അടുത്തിടെ ദിലീപ് ഗണേശ് കുമാര്‍ എംഎല്‍എയുമായി വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കടി പല്ലിശ്ശേരി തുറന്നു പറച്ചിലുകള്‍ നടത്തി. അമ്മയുടെ പ്രവര്‍ത്തനം ഇല്ലാത്ത വിധത്തിലാണെന്ന് പറഞ്ഞ പല്ലിശ്ശേരി ഗണേശ് കുമാറും മധുവും പ്രസിഡന്റാകാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് അഭ്രലോകത്തില്‍ പല്ലിശ്ശേരി പറയുന്നതിങ്ങനെ:

കഴിഞ്ഞ കുറേ മാസങ്ങളായി താരസംഘടനയായ അമ്മയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ശരിക്കും പറഞ്ഞാല്‍ ഒരു കൂട്ട മരണം സംഭവിച്ച വീടു പോലെ എന്നു സാരം എല്ലാം ശരിയാക്കിയെടുക്കാന്‍ സീനിയര്‍ നടന്മാരുടെ നേതൃത്ത്വത്തില്‍ അനുരഞ്ജന സംഭാഷണങ്ങള്‍ നടന്നെങ്കിലും കാര്യങ്ങള്‍ ഭംഗിയായി അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. പ്രത്യക്ഷത്തില്‍ പ്രബലരായ രണ്ടു ഗ്രൂപ്പുകളാണ് അമ്മയില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ദിലീപ് വിഷയത്തിനു ശേഷം ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കാരണം.

‘അമ്മ നിലനില്‍ക്കുന്നത് ദിലീപ് കാരണമാണെന്ന രീതിയില്‍ പ്രചരണം നടത്താന്‍ കഴിഞ്ഞതാണ് ദിലീപിന്റെ വിജയം. ദിലീപ് ഇല്ലെങ്കിലും അമ്മ ഉണ്ടാകും അമ്മയുടെ പരിപാടികളും നടക്കും. ‘അമ്മ യിലെ പ്രശസ്ത നടന്മാര്‍ മോശക്കാരാണോ?’ വിവിധ മേഖലകളില്‍ സ്വാധീനമുള്ളവരല്ലേ അവര്‍? സുരേഷ്‌ഗോപി എം പി ആണെങ്കിലും അമ്മയുമായി സഹകരിക്കുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ മമ്മൂട്ടി, ഇന്നസെന്റ്, ഗണേശ് കുമാര്‍, ദേവന്‍, സിദ്ദിഖ്, ബാലചന്ദ്ര മേനോന്‍, പൃഥ്വിരാജ്, തുടങ്ങി നിരവധി പേര്‍ പല രീതിയില്‍ കഴിവുള്ളവരും സ്വാധീനമുള്ളവരുമാണ്.

ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അതു പരിഹരിക്കുന്നതിലാണ് വിജയം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ എടുത്ത ഒരു തീരുമാനം ഉണ്ടായിരുന്നു. കുറ്റം ചെയ്തവര്‍ക്കൊപ്പം അമ്മ നില്‍ക്കില്ല എന്ന്. അതേ സമയം നടിയോടൊപ്പം നില്‍ക്കേണ്ടതല്ലേ? അമ്മയുടെ എത്ര ഭാരവാഹികളെ ആ വിവാഹത്തിനു ക്ഷണിക്കും എന്നന്വേഷിക്കണം. മുന്‍കൂട്ടി ഞാന്‍ പറയട്ടെ ആ കുട്ടി അത്രയും വേദനിച്ചു. പല വമ്പന്മാരെയും കല്യാണത്തിനു വിളിക്കാന്‍ സാധ്യതയില്ല.അപ്പോഴറിയാമല്ലോ അമ്മയും നടിയും തമ്മില്‍ ഏതു തരത്തിലുള്ള മാനസികാവസ്ഥയിലാണെന്ന്.

ഇന്നസെന്റ് എത്രയും വേഗം സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും പല്ലിശ്ശേരി അഭിപ്രായപ്പെടുന്നു. അതേക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: ഇന്നസെന്റ് പത്രപവര്‍ത്തകരോടു സംസാരിച്ചത് ജൂണ്‍ മാസം അമ്മയുടെ വാര്‍ഷിക ദിനത്തിനു സ്ഥാനം ഒഴിയും എന്നാണ്. എന്തിനാണ് അതുവരെ നീട്ടികൊണ്ടു പോകുന്നത്? അടുത്ത ജൂണ്‍ വരെ ഒരു കമ്മറ്റിയും ചേരില്ല ഒന്നും ചെയ്യാതെ ഒരു വലിയ സംഘടനയെ തളര്‍ത്തിയിടുന്നതു ശരിയാണോ? എന്തും വരട്ടെ എന്നു വിചാരിച്ച് സ്‌പെഷ്യല്‍ ജനറല്‍ ബോഡി വിളിക്കണം. രാജി വയ്ക്കുന്നവര്‍ക്ക് അങ്ങനെയുമാകാം. അല്ലാത്തവര്‍ക്ക് അംഗങ്ങള്‍ സമ്മതിച്ചാല്‍ തുടരാം. ഇത്രയും വര്‍ഷം അമ്മയെ നയിച്ച ഇന്നസെന്റിനു ഇനിയാ ഭാരം മറ്റുള്ളവരെ ഏല്‍പ്പിച്ച് രക്ഷാധികാരികളില്‍ ഒരളായി നില്‍ക്കുകയല്ലേ നല്ലത്… പിളേളരു ഭരിക്കട്ടെ.. മിടുക്കരായ പിളേളരുണ്ടല്ലോ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എനിക്കു കിട്ടിയ വിവരം അനുസരിച്ച് ( ഞാന്‍ ഈ വിവരം ശരിയാണെന്നു വിശ്വസിക്കുന്നില്ല.) മധുവും ഗണേശ് കുമാറുമാണ് പ്രസിഡന്റ് പദത്തില്‍ മത്സരിക്കാനുണ്ടാകുക. ഒരു മത്സരത്തിനു നടന്‍ മധു നിന്നു കൊടുക്കില്ല. എല്ലാവരും ഏകകണ്ഠമായി തിരഞ്ഞെടുക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും സമ്മതം എന്ന നിലയില്‍ മധുവിനെ പ്രസിഡന്റാക്കാം. അതേ സമയം കെ.ബി. ഗണേശ് കുമാറും ബാലചന്ദ്ര മേനോനും പ്രസിഡന്റ് പട്ടികയിലുണ്ട്. അവര്‍ക്കു വേണ്ടി വാദിക്കുന്നവരും ഉണ്ട്. ഗണേശ് കുമാറിന് ഭരിക്കാനറിയാം. പക്ഷേ എത്ര പേര്‍ അംഗീകരിക്കുമെന്നതാണ് വിഷയം.

മന്ത്രിയായിരുന്നെങ്കില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെനെ. ഒരു ചെറിയ വിഭാഗം ബാലചന്ദ്ര മേനോന്റെ പേരും പറഞ്ഞു കേള്‍ക്കുന്നു. ഈ മൂന്നു പേരുടെ പേരും പറഞ്ഞ് കേള്‍ക്കുമ്പോഴും ദേവന്‍ പ്രസിഡന്റായി വരണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. അതിനു പറയുന്ന കാരണം ഇത്രയും വര്‍ഷമായി അമ്മ ഉണ്ടായിട്ട് എന്നാല്‍ ഈഴവ സമുദായത്തില്‍ നിന്നെരാള്‍ ഇതുവരെ പ്രസിഡന്റോ സെക്രട്ടറിയോ ആയിട്ടില്ല. അതു കൊണ്ട് ദേവനോ മുകേഷോ ശ്രീനിവാസന്‍ പ്രസിഡന്റാകണം എന്നു പറയുന്നവരും കുറവല്ല. അങ്ങനെ ജാതി ചിന്തയില്‍ ഒരാള്‍ പ്രസിഡന്റാകുകയാണെങ്കില്‍ നറുക്കു വീഴുന്നത് ദേവനായിരിക്കും.

അതേ സമയം കുറ്റപത്രം പുറത്തു വന്ന സ്ഥിതിക്ക് ദിലീപിനൊപ്പം നിന്നവരുടെ രഹസ്യ മൊഴികള്‍ പരസ്യമായത് ദിലീപിനെ ഞെട്ടിപ്പിച്ചു കളഞ്ഞു. അതുകൊണ്ട് ദിലീപ് പൂര്‍ണമായും ജനഹൃദയങ്ങളില്‍ നിന്നും ‘അമ്മ മെമ്ബര്‍മാരില്‍ നിന്നും അകന്നു കൊണ്ടിരിക്കുകയാണ്.
‘ ദിലീപ് യുഗം അവസാനിച്ചു എന്നാണ് അമ്മയുടെ സജീവ മെമ്പര്‍ കൂടിയായ യുവ നടന്‍ സൂചിപ്പിച്ചത്. താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിക്കും മറ്റൊരു യുവ നടിയുടെ മൊഴി. ‘ദിലീപിന്റെ കൂടെ നിന്നിരുന്ന ഫാന്‍സുകാരടക്കം കുറ്റപത്രം പുറത്തുവന്നതിനെത്തുടര്‍ന്ന് സത്യാവസ്ഥ മനസ്സിലാക്കി പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. അതേ സമയം അതിന്റെ ചില നേതാക്കന്മാര്‍ ദിലീപില്‍ നിന്നും ഇനിയും ഊറ്റിയെടുക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനു വേണ്ടി കാത്തിരിക്കുകയാണ്. ദിവസവും വന്നു കൊണ്ടിരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

 

നാദിര്‍ഷാക്കെതിരെയും പല്ലിശ്ശേരി തന്റെ ലേഖനത്തില്‍ ആരോപണം ഉന്നയിക്കുന്നു.

ആലപ്പി അഷറഫിനെയും എന്നെയും കുറിച്ച് മോശമായ പ്രചരണങ്ങള്‍ ചിലര്‍ നടത്തുന്നു എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തുടര്‍ന്നത്. കുട്ടാനാടന്‍ മാര്‍പ്പാപ്പയുടെ സൈറ്റില്‍ വെച്ച് തങ്ങള്‍ക്കിതിരെ നാദിര്‍ഷാ പറഞ്ഞുവെന്നാണ് പല്ലിശ്ശേരി എഴുതുന്നത്. വളരെ മോശമായി സംസാരിച്ചെന്നം ലോറിയിടിച്ച് കൊല്ലപ്പെടുമെന്നും മറ്റു പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നാദിര്‍ഷായും ദിലീപും അവുരടെ ശിങ്കിടികളും പലതും പറഞ്ഞു പരത്തുകയും വധഭീഷണി മുഴക്കുകയും ഫാന്‍സിനെ വിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതാണ്. ഞാന്‍ കൊല്ലപ്പെട്ടാല്‍ എനിക്ക് മറ്റു രീതിയില്‍ അപകംട സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ നാദിര്‍ഷായും ദിലീപും ആയിരുക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അന്വേഷണവും ആ രീതിയില്‍ ആയിരിക്കും. ഞങ്ങളെ ശപിക്കാന്‍ മാത്രം നാദിര്‍ഷാ വളര്‍ന്നതില്‍ സന്തോഷം പല്ലിശ്ശേരി എഴുതുന്നു.

ഒരു വേശ്യയുടെ ചാരിത്യപ്രസംഗം പോലയാണ് നാദിര്‍ഷായുടെ പ്രസംഗങ്ങളും ശാപ വാക്കുകളും. മലയാള സിനിമയിലും പുറത്തും നാദിര്‍ഷാ ചെയ്തുകൂട്ടിയ പാപത്തിന്റെ കറ കഴുകി കളയാന്‍ അയാള്‍ക്ക് കഴിയില്ല. അത്രയ്ക്കുമുണ്ട്. പല പെണ്‍കുട്ടികളുടെയും ശാപവും കണ്ണീരും അയാളില്‍ വീണിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷായെ കുറിച്ച് എഴുതിയതിനും ചാനല്‍ ചര്‍ച്ചകളില്‍ പലതും തുറന്നു പറഞ്ഞതിനുമാണ് എനിക്കും ആലപ്പി അഷറഫിനും നേരെയുള്ള ആക്രമണം നടക്കുന്നത്.

എന്നെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള തെറിവിളികള്‍ അമേരിക്കയില്‍ നിന്നും വന്നെന്നും നാദിര്‍ഷാക്ക് വേണ്ടിയാണെന്നും പറഞ്ഞാണ് തെറിവിളിച്ചതെന്നും പല്ലിശ്ശേരി പറഞ്ഞു. പി വര്‍ഗീസ് എന്നയാളാണ് വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പല്ലിശ്ശേരി പറഞ്ഞു.