മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ താരമാണ് അനന്യ. നാടൻ വേഷങ്ങളിൽ ഒരുപാട് അഭിനന്ദനങ്ങൾ തേടി വന്ന താരം കൂടിയാണ് അനന്യ, വിവാഹ ജീവിതം തുടങ്ങിയ ശേഷം സിനിമയിൽ അഭിനയം നിർത്തി എങ്കിലും തമിഴിലും മലയാളത്തിലുമൊക്കെ ചെയ്ത വേഷങ്ങൾ ഇന്നും ശ്രദ്ധയമാണ്.
ഇപ്പോൾ മലയാളികളുടെ മസ്സിൽ അളിയൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഉണ്ണി മുകുന്ദനോട് അനന്യ ചോദിച്ച ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്. ഉണ്ണി മുകുന്ദന്റെ ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ണിയുടെ ആദ്യ സിനിമയും തന്റെ മൂന്നാമത്തെ സിനിമയുമായിരുന്നു തമിഴിലെ നന്ദനം. നവ്യ നായരുടെ റോൾ ചെയ്ത താൻ ഉണ്ണി മുകുന്ദനെ കെട്ടിപിടിക്കുന്ന ഒരു സീൻ അതിൽ ഉണ്ടായിരുന്നു.
പക്ഷേ ആ സീൻ തുടങ്ങുന്നതിന് മുൻപ് ഉണ്ണി ഭയകര ടെൻഷനിലായിരുന്നു. അച്ഛൻ കൂടെ സൈറ്റിൽ ഉണ്ടായത് കൊണ്ടാകാം ആ ടെൻഷൻ എന്നാണ് താൻ കരുതിയതെന്നും എന്നാൽ എത്ര പറഞ്ഞിട്ടും കെട്ടിപിടിക്കുന്ന സീൻ ഉണ്ണി ചെയ്യാൻ വിസമ്മതിച്ചു. ഒടുവിൽ കെട്ടിപിടിക്കുന്ന രംഗം ചെയ്യാന് സമ്മതിച്ച ഉണ്ണിയെ കെട്ടിപിടിച്ചുവെന്നും എന്നാൽ നീളമില്ലാത്തതിനാൽ ചെവി ഉണ്ണിയുടെ നെഞ്ചിലായിരുന്നു. അപ്പോൾ ടെൻഷൻ കൊണ്ട് നെഞ്ച് പട പടയെന്ന് ഇടിക്കുന്നത് കേട്ടപ്പോൾ ചിരി വന്നെന്നും അനന്യ പറയുന്നു.
ഇപ്പോൾ സിനിമയിൽ നായികമാരുടെ ഒപ്പം കെട്ടിപിടിക്കുന്നതൊക്കെ കാണാം ഇപ്പോളും അന്നത്തെ പോലെ നെഞ്ച് ഇടിപ്പ് ഉണ്ടോ എന്നായിരുന്നു അനന്യയുടെ ചോദ്യം. ഇപ്പോൾ ആ ടെൻഷൻ ഒന്നുമില്ലെന്നും ആ പേടിയൊക്കെ പണ്ടേ മാറിയെന്നുമായിരുന്നു അനന്യയുടെ ചോദ്യത്തിന് ഉണ്ണി മുകുന്ദന്റെ മറുപടി.
Leave a Reply