വിവാദ ഓഡിയോ പരാമർശം മേജർ രവിക്കെതിരെ ആഞ്ഞടിക്കുന്ന വിഭാഗം, പഴയ ഉണ്ണി മുകുന്ദൻ വിഷയം എടുത്തിട്ട് അമ്മാനമാടുകയാണ്…

അന്നത്തെ ആ സംഭവം ഇങ്ങനെ :

WhatsApp Image 2024-12-09 at 10.15.48 PM

സലാം കശ്മീര്‍ എന്ന സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയിട്ട് നാല് വര്‍ഷമാകുന്നു. ഹിന്ദുക്കള്‍ ഉണരേണ്ടതിനെ പറ്റി വളരെ ഗൌരവമായി ചിന്തിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി എ.കെ രവീന്ദ്രന്‍ എന്ന മേജര്‍ രവി പറഞ്ഞ സാഹചര്യത്തില്‍ ഈ ദിവസം ആ തല്ലിനെ പറ്റി ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ . 2013 ഓഗസ്റ്റില്‍ ആണ് ഇതേ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്.
ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞപ്പോള്‍ വിശാല മനസ്കനായ മേജര്‍ രവി ഉണ്ണിയോട് താന്‍ ക്ഷമിച്ചിരിക്കുന്നു എന്നാണു പറയുക ഉണ്ടായത്

ഇങ്ങനെ ഒരാളെ തല്ലിയത് ഒരു മഹത്വമായി താന്‍ കാണുന്നില്ലെന്നും തന്റെ പ്രായത്തിന്റെ തിളപ്പു കൊണ്ടാവാം സഹിക്കവയ്യാതെ താന്‍ കൈ വച്ചതെന്നും ഉണ്ണി പറഞ്ഞിരുന്നു. മേജറില്‍ നിന്ന് സമാന അനുഭവമുണ്ടായ പലരും തന്നെ അനുകൂലിച്ചെന്നും പ്രേക്ഷകരില്‍ നിന്നു പലരും തന്നെ അനുകൂലിച്ച് പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ അന്ന് പറയുക ഉണ്ടായത്.