ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, രാത്രി സമയങ്ങളിൽ എല്ലാ ഉപകരണങ്ങളും പ്ലഗ് ഊരി ഇണമെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ക്രിസ്മസ് ട്രീ ലൈറ്റുകൾ, പുതിയ ഗാഡ്ജറ്റുകൾ എന്നിവയുടെ അധിക ഉപയോഗം വീടുകളിൽ തീപിടിത്ത സാധ്യത വർധിപ്പിക്കുന്നതായി ഉത്തര അയർലൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വ്യക്തമാക്കി.

ഉത്തര അയർലൻഡിലെ നോർത്ത് ബെൽഫാസ്റ്റ്, ബാംഗർ, വെസ്റ്റ് ബെൽഫാസ്റ്റ്, ലിസ്ബേൺ എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ വാരാന്ത്യത്തിൽ വീടുകളിൽ ഉണ്ടായ തീ പിടുത്തങ്ങളിൽ നാല് പേർ മരിച്ചിരുന്നു. ഇതിൽ മൂന്ന് സംഭവങ്ങളും വൈദ്യുതോപകരണങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥിരീകരിച്ചു. ഈ സംഭവങ്ങളാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകാൻ അധികാരികളെ പ്രേരിപ്പിച്ചത്.

വൈദ്യുത തീപിടിത്തങ്ങളിൽ നിന്ന് വീടിനെയും കുടുംബത്തെയും സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സുരക്ഷാ വിദഗ്ധർ അഭ്യർഥിച്ചു. ഉപയോഗത്തിലില്ലാത്ത ഉപകരണങ്ങളുടെ പ്ലഗ് അഴിച്ച് വയ്ക്കുക, രാത്രി സമയങ്ങളിൽ ചാർജിങ് ഒഴിവാക്കുക, കേടായ വയറുകളും പ്ലഗുകളും ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ചെറിയ ജാഗ്രത വലിയ ദുരന്തങ്ങൾ ഒഴിവാക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.











Leave a Reply