ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഭവന വിപണി കൂടുതൽ സജീവമാക്കാൻ ആദ്യമായി വീട് വാങ്ങുന്നവർക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകാനുള്ള പദ്ധതിയുമായി സർക്കാർ. ആദ്യമായി ഒരു വസ്തു വാങ്ങാൻ ആളുകളെ പ്രാപ്തരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്ന് മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഹൗസിങ് സെക്രട്ടറി റോബർട്ട് ജെൻറിക് അറിയിച്ചു. ആദ്യ വില്പന ഇന്ന് ഈസ്റ്റ് മിഡ്‌ലാന്റിലെ ബോൾസോവറിൽ നടക്കും. വരും ആഴ്ചകളിൽ രാജ്യത്തുടനീളം കൂടുതൽ സൈറ്റുകൾ വില്പനയ്ക്കായി ഒരുങ്ങും. ശരത്കാലം മുതൽ 1,500 അധിക സ്വത്തുക്കൾ വിപണിയിൽ എത്തുമെന്ന് മിനിസ്ട്രി ഓഫ് ഹൗസിംഗ്, കമ്മ്യൂണിറ്റി ആൻഡ് ലോക്കൽ ഗവണ്മെന്റ് അറിയിച്ചു. വിപണി മൂല്യത്തേക്കാൾ 30 ശതമാനത്തിൽ താഴെയെങ്കിലും വിറ്റഴിക്കപ്പെടുന്ന വീടുകൾ കൂടുതൽ ആളുകളെ ആകർഷിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2024 ഓടെ 10 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിലെത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഈ പദ്ധതി പ്രകാരം പ്രാദേശിക അധികാരികൾക്ക് സർക്കാരിൽ നിന്ന് ഫണ്ട് അനുവദിക്കും. അത് നിർമാണം നടത്തുന്നവർക്ക് സബ്‌സിഡി നൽകാനും വീടുകൾ ഡിസ്‌കൗണ്ടിൽ വിൽക്കാനും ഉപയോഗിക്കും. ഒപ്പം നഴ്‌സുമാർ, അധ്യാപകർ എന്നിവരുടെ വീടുകൾക്ക് മുൻഗണന നൽകാനും കൗൺസിലുകൾക്ക് അവരുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി “ലോക്കൽ കണക്ഷൻ ടെസ്റ്റ്” നടത്താനും സാധിക്കും. ഭവന ഉടമസ്ഥാവകാശം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതികളിൽ ഏറ്റവും പുതിയതാണ് ഇത്.

പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രിമാർ “ഓൺ യുവർ ഹോം” കാമ്പെയ്‌നും ആരംഭിച്ചു. വസ്തു വാങ്ങുന്നവർക്ക് ഒരു പുതിയ വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്ത് ഏറ്റവും അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാൻ കഴിയും. കൂടുതൽ ആളുകളെ സ്വന്തമായി വീടുകൾ വാങ്ങാൻ പ്രാപ്തരാക്കുന്നത് ഈ ഗവൺമെന്റിന്റെ മുൻഗണന വിഷയമാണെന്ന് ജെൻറിക് അറിയിച്ചു. “ആദ്യമായി വീട് വാങ്ങുന്നവർക്ക് നന്ദി, പ്രാദേശിക ആളുകൾക്കും കുടുംബങ്ങൾക്കും ഞങ്ങൾ കൂടുതൽ വീടുകൾ വാഗ്ദാനം ചെയ്യും. വില ഉയരുമ്പോൾ പ്രതിസന്ധി നേരിടാതെ ആദ്യമായി വാങ്ങുന്നവർക്ക് അവരുടെ പ്രദേശങ്ങളിൽ തന്നെ താമസിക്കാൻ സൗകര്യം ഒരുക്കും.” ജെൻറിക് കൂട്ടിച്ചേർത്തു.