ബ്രക്‌സിറ്റ് പരിവര്‍ത്തമ കാലഘട്ടത്തിന് ശേഷം ഇപ്പോള്‍ നിലനില്‍ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിത നിയമങ്ങളില്‍ കാലനുശ്രുതമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി അധികൃതര്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന 50 ഓളം യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ബ്രക്‌സിറ്റ് പരിവര്‍ത്തന കാലഘട്ടത്തിന് ശേഷം ഒഴിവാക്കുമെന്നാണ് യുകെയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിച്ചുട്ടുള്ള ഒട്ടനവധി നിയമങ്ങള്‍ അനാവിശ്യമാണെന്നും അതുകൊണ്ടു തന്നെ ഇവയില്‍ മാറ്റമുണ്ടാകുമെന്നുമാണ് ബ്രക്‌സിറ്റ് നല്‍കുന്ന സൂചനകള്‍. പുതിയ സമീപനത്തെ ബ്രക്‌സിറ്റ് അനുകൂലികള്‍ സ്വാഗതം ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനം പരിവര്‍ത്തന കാലഘട്ടത്തിന് ശേഷം മാത്രമെ ഉണ്ടാകു. ബ്രിട്ടന്‍ മുഴുവനായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു കടന്നാല്‍ മാത്രമെ ഇത്തരം നിയമങ്ങള്‍ എടുത്തു കളയാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പുതിയ തീരുമാനം നടപ്പിലാക്കിയാല്‍ നിരവധി നിയമങ്ങള്‍ ഇല്ലാതാവുകയും മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുകയും ചെയ്യും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊണ്ട് കഴിഞ്ഞുവെന്നാണ് ബ്രക്‌സിറ്റ് നല്‍കുന്ന മുന്നറിയിപ്പ്. ഡേവിഡ് കാമറൂണിന്റെ മുന്‍ പോളിസി ചീഫ് ഡേവിഡ് ഒലിവര്‍ ലാറ്റ്‌വിന്‍ നേതൃത്വം നല്‍കിയ ക്രോസ് പാര്‍ട്ടി ഗ്രൂപ്പുകളാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്ന തീരുമാനം എടുത്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ കെട്ടിട നിര്‍മ്മാണ മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും അപ്രന്റീസുകളെ നിയമിക്കുന്ന സംബന്ധിച്ച് നിയന്ത്രണങ്ങളും മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നവയില്‍ ഉള്‍പ്പെടുന്ന നിയമങ്ങളാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ മാറ്റാന്‍ പറ്റുന്നവയാണ്. ബ്രക്‌സിറ്റിനു ശേഷം ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് ഉതകുമെന്ന് ഒലിവര്‍ ലാറ്റ്‌വിന്‍ പറഞ്ഞു.
പരിവര്‍ത്തന കാലഘട്ടത്തിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ കൊണ്ടു വന്നിട്ടുള്ള 50 നിയന്ത്രണങ്ങളിലും മാറ്റം വരും പുതിയ നിര്‍ദേശങ്ങള്‍ ലക്ഷ്യം കാണുന്നത് ആ സമയത്ത് മനസ്സിലാക്കാന്‍ കഴിയുമെന്നും ക്രോസ് പാര്‍ട്ടി ഗ്രൂപ്പുകളുമായുള്ള യോഗത്തിനു ശേഷം ലാറ്റ്‌വിന്‍ പ്രതികരിച്ചു. ആര്‍ക്ീ നോര്‍മന്റെ ചെയര്‍മാന്‍ മാര്‍ക്‌സ് ആന്റ് സെപന്‍സര്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഓഫ് ബാങ്ക് ഓഫ് ഇഗ്ലണ്ട് പോള്‍ ടെക്കര്‍, മുന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി തേരെ വില്ല്യയേര്‍സ്, ദി ടെലഗ്രാഫിന്റെ മുന്‍ എഡിറ്റര്‍ ചാള്‍സ് മുറൈ എന്നിവരാണ് മറ്റു ഗ്രൂപ്പ് അംഗങ്ങള്‍. പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നതോടെ ഏതാണ്ട് 10 ഓളം മേഖലകള്‍ യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാകും. കെട്ടിട നിര്‍മ്മാണ രംഗം, റീട്ടെല്‍, ആരോഗ്യ മേഖല, ഊര്‍ജ്ജ മേഖല തുടങ്ങിയവ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടും.
Leave a Reply