അഞ്ചുവർഷമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന് മുന്നേറി കൊണ്ടിരുന്ന ‘ഉപ്പും മുളകും’ സീരിയൽ ഇനിയില്ല. ‘ഉപ്പും മുളകും’ പരമ്പര നിർത്തിയെന്ന സ്ഥിരീകരണവുമായി താരങ്ങളായ ബിജു സോപാനവും നിഷ സാരംഗും തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.

ഏതാനും ദിവസങ്ങളായി ‘ഉപ്പും മുളകും’ പഴയ എപ്പിസോഡുകൾ തന്നെ ടെലികാസ്റ്റ് ചെയ്ത് വരികയായിരുന്നു ചാനൽ. പ്രോഗ്രാം നിർത്തിയോ എന്ന ചോദ്യം നിരന്തരമായി പ്രേക്ഷകരിൽ നിന്നും ഉയർന്നപ്പോൾ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് എന്നായിരുന്നു ചാനൽ അധികാരികളുടെ വിശദീകരണം. എന്നാൽ ഇപ്പോഴിതാ, ഇക്കാര്യത്തിൽ വ്യക്തത വരുത്തികൊണ്ട് ഉപ്പും മുളകും താരങ്ങൾ തന്നെ രംഗത്തു വന്നിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൻപ്രേക്ഷക പിന്തുണ നേടാൻ കഴിഞ്ഞ സീരിയലുകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും ‘ഉപ്പും മുളകും’ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഏറെ വിഷമത്തോടെയാണ് ‘ഉപ്പും മുളകും’ പ്രേക്ഷകർ ഈ വാർത്തയോട് പ്രതികരിക്കുന്നത്. അഞ്ചു വർഷത്തിനിടെ 1200ൽ ഏറെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തിരുന്നു.