ന്യൂസ് ഡെസ്ക്, മലയാളം യുകെ

റഷ്യയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തെ തുടർന്ന് അമേരിക്കൻ സൈന്യത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ബ്രിട്ടനിൽ അറസ്റ്റ് ചെയ്തു. അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലയുണ്ടായിരുന്ന സൈനികനാണ് പിടിയിലായത്. സംഭവത്തിൽ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയും ബ്രിട്ടനിലെ ഭീകരവിരുദ്ധ അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിലെ കൗണ്ടർ ടെററിസം പൊലീസിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ വിക്കി ഇവാൻസ് അറസ്റ്റ് നിർണായകമാണെന്ന് വിശേഷിപ്പിച്ചു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അന്വേഷണം തുടരുകയാണെന്നും അവർ വ്യക്തമാക്കി. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലാത്ത സൈനികൻ നിലവിൽ ലണ്ടനിലെ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. 2023ലെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തതിനാൽ കുറ്റം ചുമത്താതെ 14 ദിവസം വരെ ഇയാളെ കസ്റ്റഡിയിൽ വയ്ക്കാൻ പൊലീസിന് കഴിയും.

അമേരിക്കൻ സൈന്യത്തിന്റെ കൗണ്ടർ ഇന്റലിജൻസ് കമാൻഡ് മേധാവി ബ്രിഗേഡിയർ ജനറൽ സീൻ സ്റ്റിൻചൻ, സൈന്യത്തിലെ തന്നെ ചിലർ സുരക്ഷാഭീഷണിയാകാമെന്നതിന്റെ ഗൗരവമായ ഓർമപ്പെടുത്തലാണ് സംഭവമെന്ന് പറഞ്ഞു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും സഖ്യരാജ്യങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് എഫ്ബിഐയും വ്യക്തമാക്കി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട കൗണ്ടർ ഇന്റലിജൻസ് വിഭാഗത്തെ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.