ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു എസ് :- കഴിഞ്ഞവർഷം മരണപ്പെട്ട ഒരു ഇന്ത്യൻ വിദ്യാർഥിനിയുടെ മരണത്തെ നിസ്സാരവൽക്കരിക്കുന്ന, തമാശ രൂപേണെയുള്ള പരാമർശങ്ങൾ നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കിയിരിക്കുകയാണ് യുഎസ് പോലീസ് ഡിപ്പാർട്ട്മെന്റ്. മരിച്ച ഇന്ത്യൻ പെൺകുട്ടിയുടെ ജീവന പരിമിതമായ മൂല്യം മാത്രമാണ് ഉണ്ടായിരുന്നതെന്ന തരത്തിലുള്ള പരാമർശങ്ങളാണ് പോലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ നടത്തിയത്. 2023 ജനുവരിയിൽ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള തെരുവിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒരു പോലീസ് വാഹനം ഇടിച്ചാണ് ഇരുപത്തിമൂന്നു കാരിയായ ജാൻവി കാൻഡ്യൂല മരണപ്പെട്ടത്. ഈ സംഭവത്തോടെ പ്രതികരിച്ച ഡാനിയൽ ഓഡറർ, മരിച്ച പെൺകുട്ടി ഒരു സാധാരണ വ്യക്തിയാണെന്നും, ഒരു ചെക്ക് എഴുതി നൽകിയാൽ മാത്രം മതിയെന്നും തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ സഹപ്രവർത്തകനെ വിളിച്ച് സംസാരിക്കുന്നതിനിടെ ഡാനിയേലിന്റെ തന്നെ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പരാമർശങ്ങൾ വ്യക്തമായത്. 11000 ഡോളർ മാത്രം നൽകിയാൽ മതിയെന്നും, 26 വയസ്സുള്ള പെൺകുട്ടി മാത്രമാണെന്നും വളരെ തമാശപൂർവ്വം പ്രതികരിക്കുന്ന ഡാനിയേലിന്റെ ദൃശ്യങ്ങൾ പോലീസ് ഡിപ്പാർട്ട്മെന്റിന് ലഭിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ജനരോഷത്തിന് കാരണമാവുകയും ചെയ്തിരുന്നു.

ബുധനാഴ്ചയാണ് സിയാറ്റിൽ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഇടക്കാല മേധാവി സ്യൂ റഹർ ഡിപ്പാർട്ട്‌മെന്റ് ഇമെയിലിലൂടെ പോലീസുകാരനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. പോലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങൾ മൊത്തം ഡിപ്പാർട്ട്മെന്റിനും അതോടൊപ്പം തന്നെ നിയമപരിപാലനം എന്ന തൊഴിലിനും നാണക്കേട് ഉണ്ടാക്കിയതായി ഡിപ്പാർട്ട്മെന്റ് ചീഫ് വ്യക്തമാക്കി. ഡാനിയേലിന്റെ ക്രൂരമായ വാക്കുകൾ കാൻഡ്യൂലയുടെ കുടുംബത്തിന് ഉണ്ടാക്കിയ വേദനയ്കക്ക് ഡാനിയൽ ഓഡററുടെ സഹപ്രവർത്തകർക്കിടയിലെ നല്ല പ്രശസ്തിയെയും സമൂഹത്തിനായുള്ള അദ്ദേഹത്തിൻ്റെ വർഷങ്ങളുടെ സേവനത്തെയും മറികടക്കാൻ കഴിയില്ലെന്ന് ഇടക്കാല മേധാവി റഹ്ർ കൂട്ടിച്ചേർത്തു. സംഭവത്തെത്തുടർന്ന് ഡാനിയൽ ഓഡറെഡിനെ അന്വേഷണ വിധേയമാക്കിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം അന്വേഷിക്കുന്ന ഏജൻസിയായ ഓഫീസ് ഓഫ് പോലീസ് അക്കൗണ്ടബിലിറ്റി ഡാനിയലിനെ പിരിച്ചുവിടാൻ ശുപാർശ ചെയ്തിരുന്നു. സിയാറ്റിലിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ജാഹ്‌നവി കാൻഡ്യൂല.