ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ വളർത്തിയിരുന്ന പാമ്പുകളിൽ ഒന്ന് യുവതിയുടെ ജീവനെടുത്തത് കഴുത്തിൽ വരിഞ്ഞ് മുറുക്കി. അമേരിക്കയിലെ ഇന്ത്യാനയിലാണ് 36കാരിയായ യുവതിയെ പെരുമ്പാമ്പ് കൊലപ്പെടുത്തിയത്. ഒക്സ്ഫാർഡിലെ ബെൻടണിൽ ബുധനാഴ്ച രാത്രിയിലാണ് ലോറ ഹഴ്സ്റ്റ് എന്ന 36 കാരിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പെട്ടന്ന് തന്നെ ഇവർക്ക് കൃത്രിമ ശ്വാസം നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

8 അടിയോളം നീളമുള്ള പാമ്പാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. തെക്ക് കിഴക്കാൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പാണിത്. യുവതിയെ കണ്ടെത്തിയ വീടിനുള്ളിൽ 140 പാമ്പുകളുണ്ടായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രദേശവാസിയായ ഷെറിഫ് ഡൊണാൾഡിന്റെ ഉടമസ്ഥതിയിലുള്ളതാണ് പാമ്പുകളെ വളർത്തിയിരുന്ന കെട്ടിടം. 140 പാമ്പുകളിൽ 20 എണ്ണം മാത്രമായിരുന്നു ലോറയുടേത്. താമസക്കാരില്ലാത്ത ഈ കെട്ടിടത്തിൽ പാമ്പുകളെ പരിപാലിക്കുന്നതിനായി ലോറ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. പോസ്റ്റമോർത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.