ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളിൽ താമസിക്കുന്ന പ്രതിരോധശേഷി കുറവുള്ളവരും രോഗം പിടിപെടാൻ സാധ്യത ഏറിയവരുമായ ആളുകളെ മാസങ്ങൾ നീണ്ട ലോക്ക് ഡൗണിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുകെയിലെ മന്ത്രിമാർ. രണ്ടാം വ്യാപനം കൈപ്പിടിയിൽ നിൽക്കാത്ത അവസ്ഥയിലാണുള്ളത് എന്ന് ഗവൺമെന്റ് തന്നെ സമ്മതിച്ചു കഴിഞ്ഞു.ഇംഗ്ലണ്ടിലെ മിക്ക ഹോട്ട്സ്പോട്ടുകളിലും പ്രവചനാതീതമായ വിധത്തിലാണ് വൈറസ് പടർന്നു പിടിക്കുന്നത് എന്ന് സ് കിൽസ് മിനിസ്റ്റർ ഗിലിയാൻ കീഗൻ പറയുന്നു. വരുന്ന തിങ്കളാഴ്ച മുതൽ രാജ്യത്തുടനീളം ത്രീ ടയർ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനാണ് ബോറിസ് ജോൺസൺന്റെ തീരുമാനം.

ടോപ് ടയർ, അഥവാ ഉയർന്ന എണ്ണത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപനം തടയാനായി പബ്ബുകളും ബാറുകളും റസ്റ്റോറന്റുകളും അടച്ചിടും.മൂന്നാഴ്ച്ചയ്ക്കു മുൻപ് തന്നെ പ്രതിരോധം എന്ന നിലയിൽ ലോക്ക്ഡൗൺ നിർദ്ദേശിക്കേണ്ടിയിരുന്നു എന്ന് സേജ് വിദഗ് ധർ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നു. വൈറസ് ബാധിച്ചാൽ ഗുരുതര ആരോഗ്യപ്രശ് നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവർക്ക് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള നിർദ്ദേശങ്ങൾ ആവും നൽകുക.ദുർബലമായ പ്രതിരോധശേഷി ഉള്ളവർ വീടിനുള്ളിൽ തന്നെ കഴിയണമെന്നും, അതിനായി ഓക്സ്ഫോർഡ് യൂണിവേഴ് സിറ്റിയിലെ വിദഗ് ധർ നൽകിയിരിക്കുന്ന അൽഗോരിതം ഉപയോഗിക്കണമെന്നും മന്ത്രിമാർ അഭിപ്രായപ്പെടുന്നു.ആയിരക്കണക്കിന് ആളുകൾ തമ്മിൽ ഇടപഴകുന്നത് വഴി രോഗം പകരാനുള്ള സാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. അൽഗോരിതം മാർഗ്ഗം ഉപയോഗിച്ചാൽ ആരൊക്കെയാണ് ഐസലേഷനിൽ പ്രവേശിക്കേണ്ടവർ എന്ന് മനസ്സിലാക്കാൻ സാധിക്കും. ത്രീ ടയർ സംവിധാനത്തിലെ ടോപ്പ് ടയറിൽ ഉള്ളവർ യാതൊരുവിധത്തിലും ഇടകലരാതിരിക്കാൻ ശ്രദ്ധിക്കണം.17540 പുതിയ കേസുകളും 77 മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആണ് പുതിയ നീക്കം. യോർക്ക് ഷെയറിലും, ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ജോൺസന്റെ ഈ നടപടികൾക്കെതിരെ വ്യാപകമായ രീതിയിൽ പ്രത്യക്ഷമായും പരോക്ഷമായും എതിർപ്പുകൾ ഉയരുന്നുണ്ട്. മഞ്ഞുകാലത്ത് വ്യക്തികളെ ഒറ്റയ്ക്ക് താമസിപ്പിക്കുന്നത് സുരക്ഷിതമല്ല എന്നതാണ് ഒരു വാദം, മാസങ്ങളോളം ഒറ്റയ്ക്ക് കഴിയുന്നത് പൗരന്മാരുടെ മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും വാദമുണ്ട്. വൈറസ് വ്യാപനത്തെ കുറിച്ച് പഠിക്കാനായി നൂറിൽ താഴെ വരുന്ന പബ്ബുകളുടെ എണ്ണം മാത്രമേ മന്ത്രിമാർ ഉപയോഗിച്ചിരുന്നുള്ളൂ എന്നതും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

11 നും 25 നും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാരിലും യുവാക്കളിലും വൈറസ് ബാധ കൂടുതലായി കണ്ടുവരുന്നത് ആശങ്കയുണർത്തുന്നു. ലോക്ക്ഡൗൺ മൂലം ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്തവർക്ക് ശമ്പളത്തിൻെറ മൂന്നിൽ രണ്ട് നൽകണമെന്ന വാഗ് ദാനം ഋഷി സുനക് നൽകിയിട്ടുണ്ട്.