ജിമ്മി ജോസഫ്

മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, സ്കോട് ലാൻഡ് മലയാളീ സമുഹത്തിനു വേണ്ടി യുണൈറ്റഡ് സ്കോട് ലാൻ്റ് മലയാളി അസ്സോസിയേഷൻ (USMA) നടത്തുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം അണിയറയിൽ സജ്ജമായി കൊണ്ടിരിക്കുന്നു.

പ്രസിദ്ധീകരണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസിന്റെ പ്രൗഢഗംഭീര വേദിയിൽ, സ്കോട് ലാൻഡ് മലയാളി കലാ മത്സര വേദികളിൽ ഇന്നേവരെ ദൃശിച്ചിട്ടില്ലാത്ത LED വീഡിയോ വാളിന്റെയും , പ്രൊഫഷണൽ ശബ്ദ – വർണ്ണ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും ഇത്തവണത്തെ യുസ്മ നാഷണൽ കലാമേള ഒക്ടോബർ 28 ന് സ്കോട് ലാൻഡിൽ നടത്തപ്പെടുക. ആഗോള മലയാളികൾക്ക് കലാമേള കാണുവാൻ തൽസമയ സംപ്രേക്ഷണവും ഒരുക്കിയിട്ടുണ്ട്.

സ്കോട് ലാൻഡിലെ മലയാളികളുടെ കലാഭിരുചി വളർത്താനും, പ്രോത്സാഹിപ്പിക്കാനും, അർഹമായ അഗീകാരങ്ങൾ നൽകി ആദരിക്കാനുമായി നടത്തപ്പെടുന്ന ഈ സംരംഭത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷത്തെ കലാമേള ഔദ്യോഗികമായി അറിയിക്കുന്നതിന് മുൻപേ സ്കോട് ലാൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഇതുവരെ വിവിധ മത്സരങ്ങളിലായി 56 മത്സരാർത്ഥികൾ പേരു രജിസ്റ്റർ ചെയ്തു എന്നത് മുൻ കാല കലാമേളയിലെ ചിട്ടയായ നടത്തിപ്പിന് ലഭിച്ച അംഗീകാരം കൂടിയാണ്.
ഒക്ടോബർ 28 ശനിയാഴ്ച രാവിലെ 12 മുതൽ വൈകുന്നേരം 4 മണി വരെ ലിവിംഗ്സ്റ്റണിലുള്ള ഇൻവെറാൾ മോണ്ട് കമ്യൂണിറ്റി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. തുടർന്ന് മലയാളം യുകെ യുടെ അവാർഡ് നൈറ്റും ഇതേ വേദിയിൽ നടത്തപ്പെടും.

കലാമേളയുടെ വിജയത്തിനായി യുസ്മ ഭരണ സമതിയുടെ നേത്രത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. താളമേളപ്പെരുമകളുടെയും വഞ്ചിപ്പാട്ടിന്റെയും, നാദ, സ്വര, താള വാദ്യ, നാട്യങ്ങളുടെയും വർണ്ണ വിസ്മയ കാഴ്ചകളുടെയും ആർപ്പാരവങ്ങളിൽ പങ്കെടുക്കുവാനും , സ്കോട് ലാൻഡിലുള്ള മലയാളികളായ എല്ലാ കലാകാരന്മാരും – കലാകാരികളും, കലാസ്വാദകരും കലയുടെ നൂപുര ധ്വനിയുണർത്തുന്ന ഈ കലാ മാമാങ്കം പരമാവധി പ്രയോജനപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു. ദ്വിഗ് വിജയം നേടിയ സർഗ്ഗ ശക്തികളുടെ അശ്വമേധത്തിലേയ്ക്ക് ഏവർക്കും സുസ്വാഗതം.

കലാമേളയിലെ മത്സര ഇനങ്ങൾ :

1. മാർഗ്ഗം കളി

2. തിരുവാതിര

3 ബോളീവുഡ് ഡാൻസ് ;

(സബ് ജൂനിയർ ;10 വയസ്സിൽ താഴെ)
(ജൂനിയർ : 10 -14 വയസ്സ്)
(സീനിയർ :15 വയസിനു മുകളിൽ )

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

4. ഗ്രൂപ്പ് സോംങ്

(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 – 20 )
( സൂപ്പർ സീനിയർ : 21 വയസ്സിന് മുകളിൽ )

5. സോളോ സോംങ്

(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 – 20 )
( സൂപ്പർ സീനിയർ : 21 വയസ്സിന് മുകളിൽ )

6. സോളോ ഡാൻസ് :

(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 വയസിന് മുകളിൽ)

7. ഉപകരണസംഗീതം:
– ഗിത്താർ
– വയലിൻ
– പിയാനോ

(ജൂനിയർ :10 -14 വയസ്സ്)
(സീനിയർ :15 വയസിന് മുകളിൽ)

മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരും മത്സര മാനദണ്ഡങ്ങളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർ യുസ്മ കലാമേള 2023 ന്റെ കോർഡിനേറ്റർമാരായ
റീന :07809486817
ഷിബു :07533554537 എന്നിവരെ ബന്ധപ്പെടാവുന്നതാണ് . കൂടാതെ യുണൈറ്റെഡ് സ്കോട് ലാൻഡ് മലയാളി ഫെയ്സ്ബുക്ക്/ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയായും ബന്ധപ്പെടാവുന്നതാണ്.