ലിവര്‍പൂള്‍: ജൂണ്‍ ഒന്നിന് ലിവര്‍പൂളിലെ ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടക്കുവാന്‍ പോകുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായികമേളയിലേക്ക് വിവിധ സ്റ്റാളുകള്‍ ഒരുക്കുന്നതിനുള്ള ക്വട്ടേഷനുകളും പരസ്യ ദാതാക്കളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പുകളും ക്ഷണിച്ചുകൊള്ളുന്നു. താല്‍പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ മെയ് ഒന്നിന് മുന്‍പായി [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണെന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ട്രഷറര്‍ ബിജു പീറ്റര്‍ അറിയിച്ചു.

ജൂണ്‍ ഒന്ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മാര്‍ച്ച് പാസ്റ്റോടുകൂടി ആരംഭിക്കുന്ന മല്‍സരങ്ങള്‍ വൈകിട്ട് അഞ്ചു മണിയോടെ സമാപിക്കുന്ന രീതിയിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായിക മേളയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ 13 അംഗ അസ്സോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് റീജിയണല്‍ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ബിനു വര്‍ക്കി അറിയിച്ചു.

ജൂണ്‍ 15ന് നടക്കുന്ന ദേശീയ കായിക മേളയുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന കായിക മാമാങ്കം തികച്ചും ആവേശം നിറഞ്ഞതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ തങ്ങളുടെ അസോസിയേഷന്‍ പ്രതിനിധികളുമായി ബന്ധപ്പെട്ട് മെയ് മാസം 27ന് മുന്‍പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് റീജിയന്‍ സെക്രട്ടറി സുരേഷ് നായര്‍ അറിയിച്ചു.

നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജാക്‌സന്‍ തോമസിന്റെ നേതൃത്വത്തില്‍ നാഷണല്‍ റീജിയണല്‍ ഭാരവാഹികള്‍ കായിക മേളക്ക് നേതൃത്വം വഹിക്കും. നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേളയിലേക്ക് എല്ലാ അസോസിയേഷന്‍ നിന്നുമുള്ള പ്രതിനിധ്യം ഉറപ്പിക്കണമെന്നും, ഏവരേയും സ്വാഗതം ചെയ്യുന്നതായും റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിനു വര്‍ക്കി – 07846443318,
ജാക്‌സണ്‍ തോമസ് – 07403863777,
സുരേഷ് നായര്‍ – 07886653468

റീജിയണല്‍ കായികമേള നടക്കുന്ന വേദിയുടെ വിലാസം:-
ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്, ബൗണ്ടറി റോഡ്, ലിതെര്‍ലാന്‍ഡ്,
L21 7NW.