റജി നന്തികാട്ട് (പി. ആര്. ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്)
ലണ്ടന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017- 19 വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം നടത്തി. ഏപ്രില്‍ 30ന് കോള്‍ചെസ്റ്റര്‍ നെയ്ലാന്‍ഡ് വില്ലേജ് ഹാളില്‍ നടന്ന യോഗത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. യുക്മയുടെ ശക്തി വെളിപ്പെടുത്തി ദേശീയ ഭാരവാഹികള്‍, റീജിയന് ഭാരവാഹികള്‍, അംഗ അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങി നിരവധി പേര് ആഘോഷപരിപാടികളില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിയിലെയും മറ്റു അസോസിയേഷനുകളിലേയും കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു കുട്ടികളുടെ കലാപരിപാടികള്‍. ചടങ്ങില്‍ റീജിയനില്‍ നിന്നും ദേശീയ കലാ-കായിക മേളയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
റീജിയന് പ്രസിഡന്റ് രഞ്ജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ റീജിയന് സെക്രട്ടറി ജോജോ തെരുവന്‍ സ്വാഗതവും യുക്മ നാഷണല്‍ ജോയിന്റ് സെക്രെട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന് കൃതജ്ഞതയും പറഞ്ഞു.യോഗത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന യുഗ്രാന്റ് ലോട്ടറിയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ വിതരണോദ്ഘാടനം ദേശീയ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ട്രെഷറര്‍ ഷാനില്‍ അനങ്ങാരത്തിന് നല്കി നിര്‍വഹിച്ചു .
കൂടാതെ ജെയിംസ് ജോസിന്റെ ജീവതത്തില്‍ കൈത്താങ്ങായി യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബിന്റെ നേതൃത്വത്തില്‍ യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീം ഉപഹാറുമായി ചേര്‍ന്ന് നടത്തിയ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണത്തില്‍ നിരവധി പേര് പങ്കെടുത്തു. സംഘാടകരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും സാമ്പിള്‍ ശേഖരണത്തിനായി മുന്നോട്ടു വന്നിരുന്നു.
ജനപങ്കാളിത്തത്തിലും അവതരണ മികവിലും മികച്ചുനിന്ന ആഘോഷ പരിപാടികള്‍ക്ക് പിഴവില്ലാത്ത ക്രമീകരണങ്ങള്‍ക്കായി നേതൃത്വം നല്കിയ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഭാരവാഹികളെ ദേശീയ കമ്മറ്റിയും റീജിയന് കമ്മറ്റിയും പ്രത്യേകം അഭിനന്ദിച്ചു. ഉദ്ഘാടന ആഘോഷ പരിപാടികള്‍ ഗംഭീര വിജയമാക്കുന്നതിനായി പ്രവര്‍ത്തിക്കുകയും പങ്കെടുക്കകയും ചെയ്ത എല്ലാ അസോസിയേഷന് അംഗങ്ങളെയും റീജിയന് കമ്മറ്റി പ്രത്യേകം നന്ദി അറിയിച്ചു.
Leave a Reply